LiveTV

Live

Kerala

സംസ്ഥാനത്ത് 1345 സി.ബി.എസ്.ഇ സ്‌കൂളുകളിലായി 9.37 ലക്ഷം വിദ്യാര്‍ഥികള്‍

സി.ബി.എസ്.ഇ അംഗീകാരം തേടി 870 സ്‌കൂളുകള്‍ നല്‍കിയ അപേക്ഷകള്‍ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല.

സംസ്ഥാനത്ത് 1345 സി.ബി.എസ്.ഇ സ്‌കൂളുകളിലായി 9.37 ലക്ഷം വിദ്യാര്‍ഥികള്‍

സംസ്ഥാനത്ത് 1345 സി.ബി.എസ്.ഇ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായി ഹൈകോടതിയില്‍ സി.ബി.എസ്.ഇയുടെ വിശദീകരണം. 9.37 ലക്ഷം കുട്ടികൾ സി.ബി.എസ്.ഇയിൽ ആണ് പഠിക്കുന്നതെന്നാണ് ബോർഡിന്റെ ഔദ്യോഗിക വിശദീകരണം.

സി.ബി.എസ്.ഇ അംഗീകാരം തേടി 870 സ്‌കൂളുകള്‍ നല്‍കിയ അപേക്ഷകള്‍ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. ഈ അപേക്ഷകൾ പരിഗണിക്കണമെന്ന ഹരജികളിലാണ് കോടതി ആവശ്യ പ്രകാരം സി.ബി.എസ്.ഇ അംഗീകൃത സ്‌കൂളുകളുടെ പട്ടിക കോടതിക്ക് കൈമാറിയത്. പത്തും പന്ത്രണ്ടും ക്ലാസുകളൊഴിച്ച് മറ്റ് ക്ലാസുകളിലായി 9.37 ലക്ഷത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി പത്താം ക്ലാസില്‍ 2.18 ലക്ഷത്തോളം കുട്ടികളും പന്ത്രണ്ടാം ക്ലാസില്‍ 1.13 ലക്ഷത്തോളം കുട്ടികളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് വിശദീകരണം. സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളുടെ പട്ടിക നല്‍കാനും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പത്തിലും പന്ത്രണ്ടിലും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.