LiveTV

Live

Kerala

വ്യാജരേഖ കേസില്‍ ഫാദര്‍ പോള്‍ തേലക്കാട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കേസില്‍ നാലാം പ്രതി ടോണി കല്ലൂക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കുന്നുണ്ട്

വ്യാജരേഖ കേസില്‍ ഫാദര്‍ പോള്‍ തേലക്കാട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫാദര്‍ പോള്‍ തേലക്കാട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എറണാകുളം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്.

ഹരജി കോടതി ഈമാസം 28 ന് പരിഗണിക്കും. കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തേലക്കാട്ടിനെ പ്രതിചേര്‍ത്തത്. കേസില്‍ നാലാം പ്രതി ടോണി കല്ലൂക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കുന്നുണ്ട്. അതേസമയം, ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് ആദിത്യനും സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുകയാണ്.