LiveTV

Live

Kerala

പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ഇ.ടി, രാജിവെക്കില്ലെന്ന് അന്‍വര്‍

തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് അന്‍വര്‍ പ്രചാരണ സമയത്ത് മീഡിയാവണ്ണിനോട് പറഞ്ഞിരുന്നു.

പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ഇ.ടി, രാജിവെക്കില്ലെന്ന് അന്‍വര്‍

പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പൊന്നാനിയില്‍ തോറ്റാല്‍ രാജിവെക്കുമെന്ന് പി.വി അന്‍വര്‍ പറഞ്ഞിരുന്നു. ആ വാക്ക് അന്‍വര്‍ പാലിക്കണമെന്നും ഇ.ടി പറഞ്ഞു.

തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് അന്‍വര്‍ പ്രചാരണ സമയത്ത് മീഡിയാവണ്ണിനോട് പറഞ്ഞിരുന്നു. അതേസമയം കേരളമാകെ തോറ്റതുകൊണ്ട് രാജിവെക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം തനിക്കില്ലെന്നാണ് ഇ.ടിക്ക് പി.വി അന്‍വര്‍ നല്‍കിയ മറുപടി.