Top

മുന്നണി രാഷ്ട്രീയത്തെക്കുറിച്ച് മനസിലാക്കാത്തതാണ് ദേശീയ തലത്തിലെ പരാജയകാരണമെന്ന് ചെന്നിത്തല 

ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമന്യേ മതേതര വിശ്വാസികള്‍ നല്‍കിയ വിജയമാണ് കേരളത്തിലേത്...

MediaOne Logo

Web Desk

Web Desk

  • Updated:

    2019-05-24 14:07:37.0

Published:

24 May 2019 2:07 PM GMT

മുന്നണി രാഷ്ട്രീയത്തെക്കുറിച്ച് മനസിലാക്കാത്തതാണ് ദേശീയ തലത്തിലെ പരാജയകാരണമെന്ന് ചെന്നിത്തല 
X

മുന്നണി രാഷ്ട്രീയം ഡല്‍ഹിയിലുള്ളവര്‍ക്ക് മനസിലാകാത്തതാണ് ദേശീയതലത്തിലെ തിരിച്ചടിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതേതരകക്ഷികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന പാഠമാണ് തെരഞ്ഞെടുപ്പ് നല്‍കുന്നത്. ആരുടെ വോട്ടാണ് ബി.ജെ.പിക്ക് പോയതെന്ന് സി.പി.എം ആത്മപരിശോധന നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ബി.ജെ.പിക്കെതിരായ മുന്നണി രൂപീകരണം മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയാത്തതാണ് ദേശീയ തലത്തിലെ തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് രമേശ് ചെന്നിത്തല വിലയിരുത്തുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അടക്കം ലക്ഷ്യമിട്ടാണ് ചെന്നിത്തലയുടെ പ്രസ്താവന.

ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമന്യേ മതേതര വിശ്വാസികള്‍ നല്‍കിയ വിജയമാണ് കേരളത്തിലേത്. കോണ്‍ഗ്രസ് ബി.ജെ.പി വോട്ട് കച്ചവടം ആരോപിച്ച സി.പി.എം ആരുടെ വോട്ടാണ് ബി.ജെ.പിക്ക് പോയതെന്ന് പരിശോധിക്കണം. ആലപ്പുഴയിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കും. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി തിങ്കളാഴ്ച യു.ഡി.എഫ് ഏകോപന സമിതി ചേരുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :
Next Story