LiveTV

Live

Kerala

സി.പി.എമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുമോ ?

ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്ന കേരളത്തില്‍ ഒരു സീറ്റിന്റെ ലീഡ് മാത്രമുള്ള സി.പി.എം വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 

സി.പി.എമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുമോ ?

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫല സൂചനകള്‍ സി.പി.എമ്മിനും സി.പി.ഐയ്ക്കും കനത്ത തിരിച്ചടി നല്‍കുമ്പോള്‍ മറ്റൊരു പ്രഹരം കൂടി അവരെ കാത്തിരിക്കുന്നുണ്ട്.

ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്ന കേരളത്തില്‍ ഒരു സീറ്റിന്റെ ലീഡ് മാത്രമുള്ള സി.പി.എം വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പശ്ചിമ ബംഗാളില്‍ സി.പി.എമ്മിന് ഒരു തിരിച്ചുവരവ് എന്ന സ്വപ്നം ഇത്തവണയും സ്വപ്നമായി തന്നെ അവശേഷിച്ചു. ആകെയുള്ള പ്രതീക്ഷ തമിഴ്നാട്ടില്‍ മാത്രമാണ്. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട ആയിരുന്ന ത്രിപുരയിലും ചലനമുണ്ടാക്കാന്‍ അവര്‍ക്കായില്ല. അതുകൊണ്ട് തന്നെ അവരുടെ ദേശീയ പാര്‍ട്ടി പദവിയും തുലാസിലാണ്. മാനദണ്ഡങ്ങള്‍ പാലിക്കാനായില്ലെങ്കില്‍ രാജ്യത്തെ ഇടതുപക്ഷത്തിന് ഈ പദവിയും നഷ്ടമാകും.

നിലവിൽ രാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിക്ക് ദേശീയ പദവി ലഭിക്കണമെങ്കിൽ കുറച്ച് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് മൂന്നെണ്ണമാണ്, ഇതില്‍ ഒന്നാമത്തേത് - മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി പതിനൊന്ന് എംപിമാർ 2. നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് ശതമാനം വോട്ടും നാല് എംപിമാരും 3. നാല് സംസ്ഥാനങ്ങളിൽ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാർട്ടി പദവി.