LiveTV

Live

Kerala

കേരളത്തില്‍ ഇടതുപക്ഷത്തെ മറികടന്ന് മുസ്‍ലിം ലീഗ്

കേരളത്തില്‍ ഏകമണ്ഡലത്തിലാണ് ഇടതുപക്ഷത്തിന് വിജയം കണ്ടെത്താനായത്.

കേരളത്തില്‍ ഇടതുപക്ഷത്തെ മറികടന്ന് മുസ്‍ലിം ലീഗ്

ലോക്‌സഭ തെരെഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ ഇടതുപക്ഷത്തെ മറികടന്നിരിക്കുകയാണ് മുസ്ലിം ലീഗ്. കേരളത്തിലും തമിഴ്നാട്ടിലുമായി മൂന്ന് സീറ്റുകളിലാണ് മുസ്ലിം ലീഗ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നത്. കേരളത്തില്‍ ഒരൊറ്റ സീറ്റ് മാത്രമാണ് ഇടതുപക്ഷം സ്വന്തമാക്കിയത്. 2014ല്‍ എട്ട് സീറ്റുകള്‍ സ്വന്തമാക്കിയിരുന്ന ഇടതുപക്ഷം ഇത്തവണ ആലപ്പുഴ മണ്ഡലത്തില്‍ മാത്രമാണ് വിജയിച്ചത്.

കേരളത്തില്‍ ഇടതുപക്ഷത്തെ മറികടന്ന് മുസ്‍ലിം ലീഗ്

കേരളത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില്‍ രണ്ടരലക്ഷത്തിലധികം വോട്ടിനും ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനി മണ്ഡലത്തില്‍ രണ്ട് ലക്ഷത്തോളം വോട്ടിനും ലീഡ് നേടിയിരിക്കുന്നു. മലപ്പുറത്തും പൊന്നാനിയും ഏകദേശം വിജയമുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയായ എ.എം ആരിഫ് മാത്രമാണ് ജയിച്ചത്.

കേരളത്തില്‍ ഇടതുപക്ഷത്തെ മറികടന്ന് മുസ്‍ലിം ലീഗ്

കേരളത്തില്‍ മലപ്പുറത്തിനും പൊന്നാനിയ്ക്കും പുറമെ തമിഴ്‌നാട്ടില്‍ രാമനാഥ പുരത്താണ് മുസ്ലിം ലീഗ് നിലവില്‍ ലീഡ് ചെയ്യുന്നത്. ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യകക്ഷിയായിട്ടാണ് രാമനാഥപുരത്ത് ലീഗ് മത്സരിച്ചത്. ബി.ജെ.പിയുടെ നൈനാര്‍ നഗതരനെതിരെ മുസ്ലിം ലീഗിന്റെ നവാസ് ഖനി രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡുമായാണ് നിലവില്‍ മുന്നേറുന്നത്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡി.എം.കെ-മുസ്ലിം ലീഗ് സഖ്യത്തോടൊപ്പമാണ് സി.പി.ഐ.എമ്മും മത്സരിക്കുന്നത്.

കേരളത്തില്‍ ഇടതുപക്ഷത്തെ മറികടന്ന് മുസ്‍ലിം ലീഗ്

ദേശീയതലത്തിലും ഇടതുപക്ഷത്തിന് വന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ബംഗാളില്‍ സി.പി.എമ്മിന് ഒരു സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാനായില്ല. പലയിടങ്ങളിലും മൂന്നാം സ്ഥാനത്തേക്കും പാര്‍ട്ടി പിന്തള്ളപ്പെട്ടു. സി.പി.ഐയുടെ വലിയ പ്രതീക്ഷയായ ബേഗുസറായില്‍ കനയ്യകുമാറിനും അടിതെറ്റി.