LiveTV

Live

Kerala

കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ചാലക്കുടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹ്നാന്റെയും എറണാകുളത്ത് ഹൈബി ഈഡന്റെയും ലീഡ് ആയിരം കടന്നു. 

 കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ കേരളത്തില്‍ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്. ആറ്റിങ്ങല്‍, കണ്ണൂര്‍, പാലക്കാട്, വടകര,ആലത്തൂര്‍, കോഴിക്കോട്, ആലപ്പുഴ, കാസര്‍കോട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുകയാണ്. ചാലക്കുടി, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം മണ്ഡലങ്ങളില്‍ യു.ഡി.എഫാണ് ലീഡ് ചെയ്യുന്നത്. ചാലക്കുടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹ്നാന്റെയും എറണാകുളത്ത് ഹൈബി ഈഡന്റെയും ലീഡ് ആയിരം കടന്നു.