LiveTV

Live

Kerala

കാസര്‍കോടും ആലപ്പുഴയും ഇഞ്ചോടിഞ്ച് പോരാട്ടം

രാജ്മോഹന്‍ ഉണ്ണിത്താനും കെ.പി സതീഷ് ചന്ദ്രനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

കാസര്‍കോടും ആലപ്പുഴയും ഇഞ്ചോടിഞ്ച് പോരാട്ടം

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കാസര്‍കോട്, ആലപ്പുഴ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആലപ്പുഴയില്‍ തുടക്കത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനി മോള്‍ ഉസ്മാനായിരുന്നു ലീഡെങ്കില്‍ ഇപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫാണ് മുന്നില്‍ നില്‍ക്കുന്നത്. ഏത് നിമിഷവും ലീഡ് നില മാറിമറിയുന്ന അവസ്ഥയിലാണ്. 164 വോട്ടുകള്‍ക്കാണ് ആരിഫ് ലീഡ് ചെയ്യുന്നത്. കാസര്‍കോട് മണ്ഡലത്തിലും സമാനമായ അവസ്ഥയാണ്. രാജ്മോഹന്‍ ഉണ്ണിത്താനും കെ.പി സതീഷ് ചന്ദ്രനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇപ്പോള്‍ 2343 വോട്ടുകള്‍ക്ക് ഉണ്ണിത്താനാണ് മുന്നില്‍ നില്‍ക്കുന്നത്.