LiveTV

Live

Kerala

പി.സിയുടെ പൂഞ്ഞാറില്‍ തകര്‍ന്നടിഞ്ഞ് സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ പി.സി ജോര്‍ജ് എടുത്ത നിലപാടില്‍ പ്രതിഷേധിച്ചെന്നോണമാണിപ്പോള്‍ കെ.സുരേന്ദ്രന്‍ തുച്ഛമായ വോട്ടുകള്‍ നേടി തകര്‍ന്നടിഞ്ഞിരിക്കുന്നത്

പി.സിയുടെ പൂഞ്ഞാറില്‍ തകര്‍ന്നടിഞ്ഞ് സുരേന്ദ്രന്‍

കേന്ദ്ര, സംസ്ഥാന രാഷ്ട്രീയ നേതൃത്വം ഏറെ ആകാംഷയോടെ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു പത്തനംതിട്ട. യു.ഡി.എഫും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാട്ടം നടന്ന പത്തനംതിട്ടയില്‍ പി.സി ജോര്‍ജിന്‍റെ മണ്ഡലമായ പൂഞ്ഞാറില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. സിറ്റിങ് എം.പി ആന്‍റോ ആന്‍റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എം.എൽ.എ വീണ ജോർജും തമ്മിലുള്ള മൽസരത്തിന് മൂര്‍ച്ചയേറ്റാനെന്നോണം ബി.ജെ.പി സ്ഥാനാര്‍ഥിയായി കെ.സുരേന്ദ്രനും രംഗത്തിറങ്ങിയതോടെ മത്സരം കൊഴുത്തു.

എന്നാല്‍ ശബരിമല വിഷയത്തില്‍ പി.സി ജോര്‍ജ് എടുത്ത നിലപാടില്‍ പ്രതിഷേധിച്ചെന്നോണമാണിപ്പോള്‍ സുരേന്ദ്രന്‍ തുച്ഛമായ വേട്ടുകള്‍ നേടി തകര്‍ന്നടിഞ്ഞിരിക്കുന്നത്. ഇതുവരെയുള്ള വോട്ടെണ്ണൽ ഘട്ടത്തിൽ ഒരിക്കൽ പോലും എൽ.ഡി.എഫിന് മുന്നിലെത്താനായില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും യു.ഡി.എഫ് വമ്പിച്ച ലീഡ് നിലനിർത്തി മുന്നേറുന്ന കാഴ്ചയാണ് വ്യക്തമാകുന്നത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മൽസരമാണ് പത്തനംതിട്ടയിൽ നടന്നത്. ശബരിമല സജീവ ചർച്ചയായ മണ്ഡ‍ലത്തിൽ ശക്തമായ മൽസരമാണ് ബി.ജെ.പി നടത്തിയത്.