LiveTV

Live

Kerala

അടുത്ത തവണ കേരളമെന്ന് ബി.ജെ.പി

എന്നാല്‍ അടുത്ത തവണ കേരളം പിടിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് ബി.ജെ.പി നേതൃത്വം. 

അടുത്ത തവണ കേരളമെന്ന് ബി.ജെ.പി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ഭൂരിപക്ഷത്തിലേക്ക് നീങ്ങുമ്പോള്‍ മോദിയും കൂട്ടരും ഇനി ലക്ഷ്യമിടുന്നത് കേരളമാണ്. ഇത്തവണ ശബരിമല വിഷയമൊക്കെ കത്തിച്ചുനോക്കിയെങ്കിലും ഫലം ബി.ജെ.പിക്ക് അനുകൂലമായില്ല.

എന്നാല്‍ അടുത്ത തവണ കേരളം പിടിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് ബി.ജെ.പി നേതൃത്വം. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു. ഇത്തവണ പശ്ചിമ ബംഗാളും ഒഡീഷയും പിടിച്ചതുപോലെ അടുത്ത തവണ കേരളവും പിടിക്കുമെന്നാണ് റാവുവിന്റെ അവകാശവാദം. പശ്ചിമ ബംഗാളില്‍ ബി.ജെ.പി 19 സീറ്റില്‍ ലീഡ് നേടിയിട്ടുണ്ട്. ഒഡീഷയിലെ 21 സീറ്റില്‍ ഏഴു സീറ്റില്‍ ലീഡ് നേടാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതേസമയം, നിലവില്‍ കേരളത്തില്‍ യു.ഡി.എഫ് 20 ല്‍ 19 സീറ്റിലും മുന്നിട്ടുനില്‍ക്കുകയാണ്.