LiveTV

Live

Kerala

സി.പി.എം പ്രവര്‍ത്തകന്‍ യാക്കൂബിനെ കൊലപ്പെടുത്തിയ കേസ്: അഞ്ച് പേര്‍ക്ക് ജീവപര്യന്തം

ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ ശങ്കരന്‍, സഹോദരന്‍ മനോഹരന്‍ എന്ന മനോജ്, വിജേഷ്, പ്രകാശന്‍‍, കാവ്യേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

സി.പി.എം പ്രവര്‍ത്തകന്‍ യാക്കൂബിനെ കൊലപ്പെടുത്തിയ കേസ്: അഞ്ച് പേര്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍ ഇരിട്ടിയിലെ സി.പി.എം പ്രവര്‍ത്തകന്‍ യാക്കൂബിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. 50,000 രൂപ പിഴയും അടക്കണം. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ ശങ്കരന്‍, സഹോദരന്‍ മനോഹരന്‍ എന്ന മനോജ്, വിജേഷ്, പ്രകാശന്‍‍, കാവ്യേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസില്‍ 16 പ്രതികളായിരുന്നു ആകെയുണ്ടായിരുന്നത്. 14ആം പ്രതിയായ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 11 പ്രതികളെ കുറ്റക്കാരല്ലന്ന് കണ്ട് കോടതി വെറുതെ വിട്ടു.

2006 ജൂണ്‍ 13 ന് രാത്രി 9.15നാണ് യാക്കൂബ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന യാക്കൂബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ 23 സാക്ഷികളെ കോടതി മുന്‍പാകെ വിസ്തരിച്ചു. 49 രേഖകളും തൊണ്ടി മുതലുകളും കോടതി പരിശോധിക്കുകയും ചെയ്തിരുന്നു.