LiveTV

Live

Kerala

ചെല്ലാനം ജിയോട്യൂബ് കടല്‍ഭിത്തി നിര്‍മാണ കരാര്‍ റദ്ദാക്കിയതോടെ തീരദേശവാസികള്‍ ആശങ്കയില്‍

ഓഖി വ്യാപക നാശം വിതച്ച ചെല്ലാനം തീരത്ത് ഒരു വര്‍ഷത്തിനകം ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മിച്ച് നല്‍കുമെന്ന് അധികൃതര്‍ തീരദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

ചെല്ലാനം ജിയോട്യൂബ് കടല്‍ഭിത്തി നിര്‍മാണ കരാര്‍ റദ്ദാക്കിയതോടെ തീരദേശവാസികള്‍ ആശങ്കയില്‍

എറണാകുളം ചെല്ലാനത്തെ ജിയോട്യൂബ് കടല്‍ഭിത്തിയുടെ നിര്‍മാണകരാര്‍ റദ്ദാക്കിയതോടെ തീരദേശവാസികള്‍ ആശങ്കയില്‍. മഴക്കാലമെത്താനായതോടെ ഭീതിയിലായിരിക്കുകയാണ് ചെല്ലാനം നിവാസികള്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാന്‍ കാരണക്കാരായ കരാറുകാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

ഓഖി വ്യാപക നാശം വിതച്ച ചെല്ലാനം തീരത്ത് ഒരു വര്‍ഷത്തിനകം ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മിച്ച് നല്‍കുമെന്ന് അധികൃതര്‍ തീരദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കരാറുകാരന്റെ അനാവസ്ഥ മൂലം നിര്‍മാണ പ്രവൃത്തി പാതിവഴിയില്‍ നിലച്ചു. തീരദേശവാസികളുടെ നിരന്തര സമരത്തെ തുടര്‍ന്ന് അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കരാര്‍ റദ്ദാക്കിയത്. അതേസമയം കരാര്‍ റദ്ദായതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. മഴക്കാലത്തിന് മുന്‍പ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിലെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് തീരദേശവാസികള്‍ പറയുന്നു.

നിലവില്‍ യാതൊരു സുരക്ഷാ സംവിധാനവുമില്ലാത്തതിനാല്‍ ഭീതിയോടെയാണ് തീരദേശവാസികള്‍ അന്തിയുറങ്ങുന്നത്. അടിയന്തിര നടപടികളുണ്ടായിലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോവുമെന്നും തീരവാസികള്‍ വ്യക്തമാക്കി.