LiveTV

Live

Kerala

താത്കാലിക നിയമന വിവാദം; ചെയര്‍മാന്‍ രാജി വയ് ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം

താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ച 37 ശുചീകരണ തൊഴിലാളികളുടെ നിയമനം നഗരസഭാ ചെയർമാന്‍റെ തന്നിഷ്ടപ്രകാരമാണെന്ന് ഇടത് മുന്നണിയുടെ ആക്ഷേപം

താത്കാലിക നിയമന വിവാദം; ചെയര്‍മാന്‍ രാജി വയ് ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം

ആലപ്പുഴ നഗരസഭയിലെ താത്കാലിക ജീവനക്കാരുടെ നിയമനം വിവാദത്തില്‍ . ചെയർമാൻ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ബഹിഷ്കരണ സമരം ആരംഭിച്ചു. ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് നിയമനം നടത്തിയതെന്നാണ് യുഡിഎഫ് വിശദീകരണം. താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ച 37 ശുചീകരണ തൊഴിലാളികളുടെ നിയമനം നഗരസഭാ ചെയർമാന്‍റെ തന്നിഷ്ടപ്രകാരമാണെന്ന് ഇടത് മുന്നണിയുടെ ആക്ഷേപം.

അർഹരുടെ പട്ടിക ചെയർമാൻ തോമസ് ജോസഫ് തിരുത്തുകയും സ്വജനപക്ഷപാതം കാട്ടുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിജിലൻസിൽ പരാതി നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കാൻ ആലപ്പുഴ സൗത്ത് പോലീസിന് നിർദ്ദേശവും ലഭിച്ചു. ഈ സാഹചര്യത്തിലാണ് ചെയർമാന്‍റെ രാജി ആവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ ബഹളം ആരംഭിച്ചത്.

അജണ്ടകളിലേയ്ക്ക് കടക്കാനാകാതെ യോഗം പിരിഞ്ഞു. ചെയർമാന്‍റെ എല്ലാ യോഗങ്ങളും ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നിലപാടെടുത്തു. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടങ്ങൾ പാലിച്ചാണ് നിയമനമെന്നും ചെയർമാൻ പ്രതികരിച്ചു. ഇടത് മുന്നണി നഗരസഭ ഭരിക്കുമ്പോഴും ഇത്തരം നിയമനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു. നിയമനം രാഷ്ട്രീയ തകർക്കമാകുന്നതോടെ പ്രതിഷേധം നഗരസഭയ്ക്ക് പുറത്തേക്കും നീളാനാണ് സാധ്യത.