LiveTV

Live

Kerala

വ്യാജരേഖ കേസില്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ പിന്തുണച്ച് സിറോ മലബാര്‍ സഭാ സ്ഥിരം സിനഡ്

സഭാ അധികാരികളെയും സഭാ സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ രേഖ നിര്‍മ്മിച്ചിരിക്കുന്നതെന്ന് യോഗം വിലയിരുത്തി

വ്യാജരേഖ കേസില്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ പിന്തുണച്ച് സിറോ മലബാര്‍ സഭാ സ്ഥിരം സിനഡ്

വ്യാജരേഖ കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് സിറോ മലബാര്‍ സഭ സ്ഥിരം സിനഡ്. രേഖ വ്യാജമല്ലെന്ന അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ മാര്‍ മനത്തോടത്തിന്റെ വാദത്തെ സിനഡ് തള്ളി. സഭാ അധികാരികളെ വികലമായി ചിത്രീകരിക്കാനാണ് വ്യാജരേഖ നിര്‍മ്മിച്ചതെന്നാണ് സിനഡ് യോഗത്തിന്റെ വിലയിരുത്തല്‍.

വ്യാജ രേഖ സംബന്ധിച്ച കേസില്‍ സത്യം അന്വേഷണത്തിലൂടെ പുറത്ത്കൊണ്ടുവരണമെന്ന് സിറോ മലബാര്‍ സ്ഥിരം സിനഡ് അഭിപ്രായപ്പെട്ടു. വ്യാജരേഖ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന നിലപടാണ് സിറോ മലബാര്‍ സഭ സ്ഥിരം സിനഡ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സ്വീകരിച്ചിരിക്കുന്നത്. സഭാ അധികാരികളെയും സഭാ സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ രേഖ നിര്‍മ്മിച്ചിരിക്കുന്നതെന്ന് യോഗം വിലയിരുത്തി.

രേഖ വ്യജമല്ലെന്നും പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നുമുള്ള അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ മാര്‍ മനത്തോടത്തിന്റെ വാദത്തെ സ്ഥിരം സിനഡ് തള്ളി. എന്നാല്‍ സമഗ്രമായ അന്വേഷണം വേണമെന്ന മനത്തോടത്തിന്റെ അവശ്യത്തെ സ്ഥിരം സിനഡും പിന്തുണച്ചു. അസാധാരണ കാര്യങ്ങളാണ് വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും സഭാംഗങ്ങള്‍ ജാഗ്രതയോടെ കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും സിറോ മലബാര്‍ സഭാ മീഡിയ കമ്മീഷന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.