LiveTV

Live

Kerala

ഗാന്ധിനഗര്‍ പി അന്റ് ടി കോളനി നിവാസികളുടെ വീടിന് വേണ്ടിയുള്ള കാത്തിരിപ്പിന് അറുതിയായില്ല

തങ്ങള്‍ക്ക് മനുഷ്യരെ പേലെ ജിവിക്കാനുള്ള സാഹചര്യമുണ്ടാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നത് മാത്രമാണ് ഇവരുടെ ആവശ്യം.

ഗാന്ധിനഗര്‍ പി അന്റ് ടി കോളനി നിവാസികളുടെ വീടിന് വേണ്ടിയുള്ള  കാത്തിരിപ്പിന് അറുതിയായില്ല

എറണാകുളം ഗാന്ധിനഗര്‍ പി അന്റ് ടി കോളനി നിവാസികളുടെ വീടിന് വേണ്ടിയുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഇതുവരെ അറുതിയായില്ല. പത്ത് മാസത്തിനകം വീട് നിര്‍മിച്ച് നല്‍കുമെന്ന് ജി.സി.ഡി.എ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അനിശ്ചിതാവസ്ഥയിലാണ്. മഴക്കാലത്തിന് മുമ്പേ മാലിന്യക്കെട്ടിലാണ് ഇവരുടെ ജീവിതം.

സര്‍ക്കാറും ജി.സി.ഡി.എയും പത്ത് മാസത്തിനകം പി ആന്റ് ടി കോളനി നിവാസികളെ പുനപധിവസിപ്പിക്കുമെന്നും, പുതിയ വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനം യാഥാര്‍ഥ്യമാവത്തതിനെ തുടര്‍ന്ന് കോളനി നിവാസികള്‍ ഇന്നലെ ജി.സി.ഡി.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി ലഭിക്കാത്തതാണ് പദ്ധതി വൈകാന്‍ കാരണമെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്.

നിലവില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കേണ്ട ഗതികേടിലാണ് കോളനി നിവാസികള്‍. മഴക്കാലമായാല്‍ സമീപത്തെ തോട്ടില്‍ നിന്ന് മലിനജലം ഇവരുടെ കൂരകളിലേക്ക് ഇരച്ച് കയറും കൂടെ പകര്‍ച്ചവ്യാധിയും. തങ്ങള്‍ക്ക് മനുഷ്യരെ പേലെ ജിവിക്കാനുള്ള സാഹചര്യമുണ്ടാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നത് മാത്രമാണ് ഇവരുടെ ആവശ്യം.