LiveTV

Live

Kerala

സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമിച്ചതെന്ന് സി.ഒ.ടി നസീര്‍

അക്രമത്തിന് പിന്നില്‍ പി.ജയരാജന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സി.ഒ.ടി നസീര്‍ പറഞ്ഞു

സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമിച്ചതെന്ന് സി.ഒ.ടി നസീര്‍

സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമിച്ചതെന്ന് വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീര്‍. തലശ്ശേരിയിലെ മുതിര്‍ന്ന നേതാവിന്‍റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയത്. അക്രമത്തിന് പിന്നില്‍ പി.ജയരാജന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സി.ഒ.ടി നസീര്‍ പറഞ്ഞു.

തന്നെ അക്രമിക്കാന്‍ സി.പി.എമ്മിന്‍റെ തലശ്ശേരിയിലെ പ്രമുഖ നേതാവ് ഗുഡാലോചന നടത്തിയെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞു. രണ്ട് ലോക്കല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു അക്രമം.

ആക്രമണത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് തന്നെ സന്ദര്‍ശിച്ച സി.പി.എം നേതാക്കളായ എം.വി ജയരാജനും പി.ജയരാജനും പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി അന്വേഷണമല്ല നിയമപരമായ നടപടികളാണുണ്ടാവേണ്ടതെന്ന് നസീര്‍ പറഞ്ഞു.