LiveTV

Live

Kerala

നാം മുന്നോട്ട് പരിപാടിയില്‍ നിന്ന് സി-ഡിറ്റിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

പരിപാടി ഷൂട്ട് ചെയ്യാനുള്ള സ്ഥലപരിമിതി ചൂണ്ടിക്കാട്ടിയായിരിന്നു സി-ഡിറ്റിനെ ഒഴിവാക്കിയത്

നാം മുന്നോട്ട് പരിപാടിയില്‍ നിന്ന് സി-ഡിറ്റിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

നാം മുന്നോട്ട് പരിപാടിയില്‍ നിന്ന് സി-ഡിറ്റിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടി ഷൂട്ട് ചെയ്യാന്‍ സി-ഡിറ്റിന് സ്ഥലപരിമിതി ഉണ്ടെന്നും പാര്‍ട്ടി ചാനലിനല്ല പി.ആര്‍.ഡി ക്കാണ് പരിപാടിയുടെ ചുമതലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിഷയവും ഗസ്റ്റിനേയും തീരുമാനിക്കുന്നതൊഴിച്ച് പരിപാടി ഷൂട്ട് ചെയ്ത് സംപ്രേക്ഷണം ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള ചുമതലയാണ് സി-ഡിറ്റ് നിര്‍വ്വഹിച്ച് വന്നത്. പരിപാടി ഷൂട്ട് ചെയ്യാനുള്ള സ്ഥലപരിമിതി ചൂണ്ടിക്കാട്ടിയായിരിന്നു സി-ഡിറ്റിനെ ഒഴിവാക്കിയത്. സി-ഡിറ്റിനെ ഒഴിവാക്കിയതിനെയും പരിപാടി ഷൂട്ട് ചെയ്യാനുള്ള ചുമതല പാര്‍ട്ടി ചാനലിന് നല്‍കിയതിനെ കുറിച്ചും മുഖ്യമന്ത്രിയുടെ പ്രതികരണം ഇതായിരിന്നു . കേരള ടാക്സി ഓണ്‍ലൈന്‍, കെ.എസ്‍ .ആര്‍.ടി.സി ഓണ്‍ലൈന്‍ എന്നിവയില്‍ നിന്നും സി-ഡിറ്റിനെ ഒഴിവാക്കിയെന്നാരോപണമുണ്ട്.