LiveTV

Live

Kerala

വ്യാജരേഖ കേസില്‍ ഫാ. ടോണി കല്ലൂക്കാരനെ പ്രതി ചേര്‍ത്തു.

പൊലീസ് തന്നെ മര്‍ദ്ദിച്ചാണ് വൈദികര്‍ക്കെതിരെ മൊഴി നല്‍കിപ്പിച്ചതെന്ന് ആദിത്യയും കോടതിയെ അറിയിച്ചു.

വ്യാജരേഖ കേസില്‍ ഫാ. ടോണി കല്ലൂക്കാരനെ പ്രതി ചേര്‍ത്തു.

സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ ഫാ. ടോണി കല്ലൂക്കാരനെ പ്രതി ചേര്‍ത്തു. വ്യാജരേഖ ചമയ്ക്കാന്‍ ഫാ. പോള്‍ തേലക്കാടുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്നാണ് പോലിസ് കണ്ടെത്തല്‍.

സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി ആദിത്യയുടെ മൊഴി പ്രകാരമാണ് ഫാദര്‍ ടോണി കല്ലൂക്കാരനെ പോലിസ് പ്രതി പട്ടികയില്‍ ഉള്‍പെടുത്തിയത്. ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ടും രണ്ടാം പ്രതി അപോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് മൂന്നാം പ്രതി ആതിദ്യ നാലം പ്രതി ഫാ. ടോണി കല്ലൂകാരാനെന്നിവരാണ് നിലവില്‍ പ്രതി പട്ടികയിലുള്ളത്. പോള്‍ തേലക്കാട്ടിന് ആദിത്യയെ പരിചയപെടുത്തികൊടുത്തത് ഫാ. ടോണി കല്ലൂക്കാരനാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ലുലു മാരിയറ്റ് വെക്കേഷനല്‍ ക്ലബില്‍ കര്‍ദ്ദിനാളിന് അംഗത്വമുണ്ടെന്ന് തെളിയിക്കുന്നതിനായി വിവിധ ഘട്ടങ്ങളില്‍ ബാങ്കില്‍ നിന്നും പണമിടപാടി നടത്തിയതിന്റെ വ്യാജ രേഖ ചമച്ചുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ പൊലീസ് തന്നെ മര്‍ദ്ദിച്ചാണ് വൈദികര്‍ക്കെതിരെ മൊഴി നല്‍കിപ്പിച്ചതെന്ന് ആദിത്യയും കോടതിയെ അറിയിച്ചു. കേസിലെ പ്രതി ആദിത്യയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ഇതിനിടെ ഭൂമിയിപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ കോടതി സ്റ്റേ ചെയ്തു. ഭൂമി വില്‍പനയില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാണ് കേസെടുത്ത്. എന്നാല്‍ റിവിഷന്‍ ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ വിചാരണ നടപടികള്‍ പാടില്ലന്നാണ് ഉത്തരവ്. കര്‍ദ്ദിനാള്‍ നല്‍കിയ ഹരജിയിലാണ് കോടതി പരിഗണിച്ചത്.