LiveTV

Live

Kerala

വട്ടപ്പാറയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; ഭാര്യയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു

വട്ടപ്പാറ കല്ലയം കാരമൂട് സ്വദേശി വിനോദ് കൊല്ലപ്പെട്ട കേസിൽ തൊഴുവൻകോട് സ്വദേശി മനോജിനെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.

വട്ടപ്പാറയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; ഭാര്യയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം വട്ടപ്പാറയിൽ യുവാവ് കഴുത്തിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ ഭാര്യയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. വട്ടപ്പാറ കല്ലയം കാരമൂട് സ്വദേശി വിനോദ് കൊല്ലപ്പെട്ട കേസിൽ തൊഴുവൻകോട് സ്വദേശി മനോജിനെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടാം തിയതിയായിരുന്നു സംഭവം.

കഴുത്തിൽ കുത്തേറ്റ് കുഴഞ്ഞ് വീണ വിനോദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുടുംബ വഴക്കിനിടെ വിനോദ് സ്വയം കഴുത്തിൽ കുത്തിയതാണെന്ന് ഭാര്യ രാഖി അന്ന് പൊലീസിന് മൊഴി നൽകിയിരുന്നത്. ആറു വയസുകാരനായ മകന്റെ മൊഴിയാണ് കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടാക്കിയത്. അമ്മയുടെ സുഹൃത്തായ മനോജാണ് വിനോദിനെ കത്തി കൊണ്ട് കുത്തിയതെന്നാണ് കുട്ടിയുടെ മൊഴിക്കേസില്‍ രണ്ടാം പ്രതി വിനോദിന്റെ ഭാര്യ രാഖിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് റൂറൽ എസ്.പി അശോക് അറിയിച്ചു.