LiveTV

Live

Kerala

മലബാറിനോട് അവഗണന; കെ.എസ്.യു പ്രക്ഷോഭത്തിലേക്ക്

സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി സ്കൂളുകളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും കെ.എസ്.യു ആരോപിച്ചു

 മലബാറിനോട് അവഗണന; കെ.എസ്.യു പ്രക്ഷോഭത്തിലേക്ക്

ഹയർ സെക്കണ്ടറി തലത്തിൽ മലബാർ മേഖലയിലെ വിദ്യാർഥികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രക്ഷോഭത്തിലേക്ക്. മേഖലയിൽ എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ ഹയർ സെക്കണ്ടറി സീറ്റുകൾ വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കെ.എസ്.യുവിന്റെ പ്രക്ഷോഭം.

മലബാർ മേഖലയിൽ എസ്.എസ്.എൽ.സി കഴിഞ്ഞ 62,000 വിദ്യാർഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ സീറ്റുകൾ ഹയർ സെക്കണ്ടറിയിലില്ല. ഇത് അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യുവിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം. കോഴിക്കോട് ടൌണ്‍ഹാളില്‍ നടന്ന സമര പ്രഖ്യാപന കൺവൻഷൻ എം.കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു.

സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതോടെ പരിഹരിക്കാവുന്നതല്ല മലബാർ മേഖലയിലെ പ്രശ്നങ്ങൾ. സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി സ്കൂളുകളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും കെ.എസ്.യു ആരോപിച്ചു

മലബാർ മേഖലയിൽ എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർഥികൾക്ക് തുടർപഠനത്തിന് ആവശ്യമായ ഹയര്‍സെക്കണ്ടറി സീറ്റുകള്‍‌ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ കെ.എസ്.യു ജില്ലാ തലങ്ങളില്‍ പ്രക്ഷോഭം നടത്തും.