LiveTV

Live

Kerala

കേരള കോൺഗ്രസിലെ തർക്കം; ഒത്തുതീർപ്പ് ശ്രമങ്ങൾ അവസാനിപ്പിച്ചു

സി.എഫ് തോമസും ജോയ് എബ്രഹാമും അനുനയ ശ്രമങ്ങളിൽ നിന്ന് പിന്മാറി.

 കേരള കോൺഗ്രസിലെ തർക്കം; ഒത്തുതീർപ്പ് ശ്രമങ്ങൾ അവസാനിപ്പിച്ചു

കേരള കോൺഗ്രസിൽ തർക്കം രൂക്ഷമായതോടെ ഒത്തുതീർപ്പ് ശ്രമങ്ങൾ അവസാനിപ്പിച്ചു.സി.എഫ് തോമസും ജോയ് എബ്രഹാമും അനുനയ ശ്രമങ്ങളിൽ നിന്ന് പിന്മാറി. ഇരുവിഭാഗവും ചെയർമാൻ സ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ശ്രമങ്ങൾ പരാജയപ്പെട്ടത്.

സി.എഫ് തോമസും ജോയ് എബ്രഹാമും പലതവണ ഇരുവിഭാഗം നേതാക്കളുമായും സംസാരിച്ചതാണ്. പല ഫോർമുലകളും ഇവർ മുന്നോട്ടു വെക്കുകയും ചെയ്തിരുന്നു. എന്നാൽ ചെയർമാൻ സ്ഥാനത്തിന്റ കാര്യത്തിൽ ജോസ് കെ.മാണിയും പി.ജെ ജോസഫും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെയാണ് ഒത്തുതീർപ്പു ശ്രമങ്ങൾ പരാജയപ്പെട്ടത്. സംസ്ഥാന സമിതി വിളിക്കണമെന്ന നിലപാടിൽ ഉറച്ച് മാണി വിഭാഗം ഉറച്ചു നിൽക്കുകയാണ്. സംസ്ഥാന സമിതിയോ സ്റ്റിയറിങ് കമ്മിറ്റിയോ വിളിച്ചാൽ ഭൂരിപക്ഷം തെളിയിച്ച് മാണി വിഭാഗത്തിന് എളുപ്പത്തിൽ ജോസ് കെ. മാണിയെ ചെയർമാനാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

എന്നാൽ സംസ്ഥാന സമിതി വിളിക്കാതെ നേതാക്കൾ കൂടി ചെയർമാനെ തീരുമാനിക്കണമെന്ന് ജോസഫ് ഗ്രൂപ്പ് പറയുന്നത് മാണി വിഭാഗത്തിന് നീക്കം മുന്നിൽകണ്ടാണ്. നേതാക്കൾക്കിടയിൽ സമവായം ഉണ്ടായാൽ ചെയർമാനാകാൻ സാധിക്കുമെന്നാണ് ജോസഫിന്റെ കണക്കുകൂട്ടൽ. ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറാകാതെ വന്ന സാഹചര്യത്തിലാണ് , ഒത്തുതീർപ്പ് ശ്രമങ്ങൾ പൂർണമായും പരാജയപ്പെട്ടത്. ഇനി ചർച്ചകളുടെ ആവശ്യമില്ലെന്നാണോ തോമസും ജോയ് എബ്രഹാം പറയുന്നത്. ആയതിനാൽ വരും ദിവസങ്ങളിൽ കേരള കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.