LiveTV

Live

Kerala

തീ അണക്കുന്നതിനിടെ ഫയര്‍മാന് പരിക്ക്

ചെങ്കൽച്ചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്ക്. 

തീ അണക്കുന്നതിനിടെ ഫയര്‍മാന് പരിക്ക്

തിരുവനന്തപുരത്തുണ്ടായ തീ അണക്കുന്നതിനിടെ ഒരു ഫയർമാന് പരിക്ക്. ചെങ്കൽച്ചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്ക്. തിരുവനന്തപുരം തകരപ്പറമ്പ് ഓവര്‍ ബ്രിഡ്ജ് സമീപത്താണ് തീപിടിത്തം. പത്ത് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീയണക്കാന്‍ ശ്രമിക്കുകയാണ്. ചെല്ലം അംബര്‍ല മാര്‍ട്ട് എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.