LiveTV

Live

Kerala

കത്തിയമര്‍ന്ന പ്രതീക്ഷകള്‍

20 ലധികം ജീവനക്കാരാണ് ഇവിടെയുള്ളത്. വര്‍ഷങ്ങളായുള്ള തങ്ങളുടെ ഉപജീവനമാര്‍ഗം മിനിറ്റുകള്‍ക്കുള്ളില്‍ കത്തിയമര്‍ന്നതിന്‍റെ ഞെട്ടലിലാണ് ഈ ജീവനക്കാര്‍

കത്തിയമര്‍ന്ന പ്രതീക്ഷകള്‍

തലസ്ഥാനത്തെ പ്രധാന വാണിജ്യകേന്ദ്രത്തിലാണ് രാവിലെ തീപിടുത്തമുണ്ടായത്. വര്‍ഷങ്ങളായി തങ്ങളുടെ ഉപജീവനമാര്‍ഗമായ ചെല്ലം കത്തിയമര്‍ന്നതിന്‍റെ ഞെട്ടലിലാണ് ഈ സ്ഥാപനത്തിലെ ജീവനക്കാര്‍. ഫയര്‍ഫോഴ്സ് കൃത്യസമയത്ത് ഇടപെട്ടത് കൊണ്ടാണ് മറ്റ് കടകളിലേക്ക് തീ പടരാതെ വന്‍ ദുരന്തം ഒഴിവായത്. തലസ്ഥാനത്തെ പ്രധാന വാണിജ്യകേന്ദ്രത്തിലാണ് രാവിലെ തീപിടുത്തമുണ്ടായത്. തിരുവനന്തപുരം എം.ജി റോഡിലെ വ്യാപാര കേന്ദ്രമാണ് ചെല്ലം അംബ്രല്ലാ മാര്‍ട്ട്.

20 ലധികം ജീവനക്കാരാണ് ഇവിടെയുള്ളത്. വര്‍ഷങ്ങളായുള്ള തങ്ങളുടെ ഉപജീവനമാര്‍ഗം മിനിറ്റുകള്‍ക്കുള്ളില്‍ കത്തിയമര്‍ന്നതിന്‍റെ ഞെട്ടലിലാണ് ഈ ജീവനക്കാര്‍. തീ മറ്റു കടകളിലേക്ക് പടര്‍ന്നിരുന്നെങ്കില്‍ ദുരന്തത്തിന്‍റെ വ്യാപ്തി മറ്റൊന്നാകുമായിരുന്നു. രാവിലെയാണ് തീപിടുത്തമുണ്ടായത് എന്നതും പെട്ടെന്നു തന്നെ ശ്രദ്ധയില്‍പ്പെട്ടു എന്നതും അപകടത്തിന്‍റെ തീവ്രത കുറച്ചു. തിരുവനന്തപുരത്തെ പ്രധാന വാണിജ്യകേന്ദ്രത്തിലുണ്ടായ വന്‍ തീപിടുത്തം നഗരത്തിലുള്ളവരെയും വന്‍ ആശങ്കയിലാഴ്ത്തി.