LiveTV

Live

Kerala

ഖാദർ കമ്മിറ്റി റിപ്പോർട്ട് ചർച്ച: യു.ഡി.എഫ് അനുകൂല സംഘടനകള്‍ ഇറങ്ങിപ്പോയി

അജണ്ടയില്ലാതെ മന്ത്രിയുടെ അസാന്നിധ്യത്തിൽ ചേർന്ന യോഗം പ്രഹസനമാണെന്ന് ആരോപിച്ചാണ് ബഹിഷ്കരണം

ഖാദർ കമ്മിറ്റി റിപ്പോർട്ട് ചർച്ച: യു.ഡി.എഫ് അനുകൂല സംഘടനകള്‍ ഇറങ്ങിപ്പോയി

ഹൈസ്കൂള്‍ - ഹയര്‍ സെക്കന്‍ററി ലയനം ശിപാര്‍ശ ചെയ്ത ഖാദർ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച അധ്യാപക സംഘടനകളുടെ യോഗത്തില്‍ നിന്ന് യു.ഡി.എഫ് അനുകൂല സംഘടനകള്‍ ഇറങ്ങിപ്പോയി. അജണ്ടയില്ലാതെ മന്ത്രിയുടെ അസാന്നിധ്യത്തിൽ ചേർന്ന യോഗം പ്രഹസനമാണെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. ഈ മാസം 28 ന് അധ്യാപക സംഘടനകളുമായി മന്ത്രി ചർച്ച നടത്തും.

വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ വിളിച്ചു ചേർത്ത യോഗം ആരംഭിച്ചപ്പോൾ തന്നെ യോഗം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് സംഘടനകൾ പ്രതിഷേധിച്ചു. എന്നാൽ വിദ്യാഭ്യാസ സെക്രട്ടറി ഈ ആവശ്യം അംഗീകരിച്ചില്ല. ഇതോടെ മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷ സംഘടനകൾ പുറത്തിറങ്ങി. ഖാദർ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായും പുറത്തിറക്കാതെ ചർച്ച നടത്തുന്നത് പ്രഹസനമാണെന്നാണ് ഇവരുടെ നിലപാട്.

അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ ഖാദർ കമ്മിറ്റി റിപോർട്ട് നടപ്പിലാക്കൂ എന്ന് യോഗശേഷം വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. ഭരണപരമായ കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.