LiveTV

Live

Kerala

തൊവരിമല സമര സമിതി നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു

സമര നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കൽപറ്റയിലെ കലക്റ്ററേറ്റിന് മുൻപിൽ നടത്തിവന്ന സമരമാണ് അവസാനിച്ചത്  

തൊവരിമല സമര സമിതി നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു

വയനാട് തൊവരിമലയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഭൂസമരസമിതി നേതാക്കള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 27 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സമര സമിതി നേതാക്കളായ എം.വി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട് എന്നിവര്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും കെ ജി മനോഹരന്‍ തൊവരിമലയില്‍ പോകരുതെന്നുമുള്ള ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

ഇതോടെ കല്‍പ്പറ്റയിലെ കലക്ട്രേറ്റ് പടിക്കല്‍ കഴിഞ്ഞ 12 ദിവസമായി നടന്നു വന്നിരുന്ന റിലേ നിരാഹാര സമരം അവസാനിപ്പിച്ചു. എന്നാല്‍ ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ധര്‍ണ്ണാസമരം തുടരുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.