LiveTV

Live

Kerala

സിറോ മലബാര്‍ സഭ വ്യാജരേഖ കേസ്: അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് അങ്കമാലി അതിരൂപത

അറസ്റ്റിലായ ആദിത്യൻ വ്യാജരേഖ നിർമ്മിച്ചിട്ടില്ല എന്നും വ്യവസായ സ്ഥാപനത്തിലെ കമ്പ്യൂട്ടറിൽ നിന്ന് സ്ക്രീൻ ഷോട്ട് എടുക്കുകയായിരുന്നുവെന്നുമാണ് സഭയുടെ വിശദീകരണം

സിറോ മലബാര്‍ സഭ വ്യാജരേഖ കേസ്: അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് അങ്കമാലി അതിരൂപത

സിറോ മലബാര്‍ സഭ വ്യാജരേഖ കേസിൽ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് അങ്കമാലി അതിരൂപത. കേസില്‍ സഭക്ക് അകത്തും പുറത്തും ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. കേസിൽ അറസ്റ്റിലായ ആദിത്യയെ പൊലീസ് പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുകയാണെന്നും അങ്കമാലി അതിരൂപത ആരോപിച്ചു.

വൈദികരുടെ സാമ്പത്തിക ബന്ധങ്ങളെ സംബന്ധിച്ചുള്ള രേഖകൾ യാദൃച്ഛികമായാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിത്യന് ലഭിച്ചത്. രേഖകളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഫാദർ പോൾ തേലക്കാടിന് ഇ- മെയിൽ അയച്ചു. പിന്നീട് ജേക്കബ് മനത്തോടത്തിന് കൈമാറുകയാണുണ്ടായത്. സത്യാവസ്ഥ ഇതായിരിക്കേ വ്യാജ രേഖ ചമച്ചതിന് പിന്നിൽ അങ്കമാലി അതിരൂപതയിലെ ഒരു കൂട്ടം വൈദികരാണെന്ന തരത്തിൽ വാർത്തകൾ വരുന്നതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. അറസ്റ്റിലായ ആദിത്യൻ വ്യാജരേഖ നിർമ്മിച്ചിട്ടില്ല. വ്യവസായ സ്ഥാപനത്തിലെ കമ്പ്യൂട്ടറിൽ നിന്ന് സ്ക്രീൻ ഷോട്ട് എടുക്കുകയായിരുന്നു. ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി അസത്യമാണ് പുറത്ത് വരുന്നതെന്ന് അതിരൂപത അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടത്ത് പറഞ്ഞു.

ഭൂമിയിടപാട് കേസിൽ സത്യസന്ധമായ റിപ്പോർട്ടുകളും ഓഡിറ്റിങ് രേഖകളും ഇൻകം ടാക്സ് റിപ്പോർട്ടും ഉണ്ട്. അതിനാൽ വ്യാജരേഖ നിർമ്മിക്കേണ്ട കാര്യമില്ലെന്നും അതിരൂപത അധികാരികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.