LiveTV

Live

Kerala

തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ഘടകമായെന്ന കടകംപള്ളിയുടെ നിലപാട് തള്ളി മുഖ്യമന്ത്രി

എക്സിറ്റ്പോൾ പലതും പാളിപ്പോയിട്ടുണ്ട്. 23 വരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി

തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ഘടകമായെന്ന കടകംപള്ളിയുടെ നിലപാട് തള്ളി മുഖ്യമന്ത്രി

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഘടകമായെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എക്സിറ്റ്പോൾ പലതും പാളിപ്പോയിട്ടുണ്ട്. 23 വരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശബരിമല വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന സൂചന നല്‍കി മന്ത്രി കടകംപള്ളി രംഗത്തെത്തിയത്. ശബരിമലയുടെ പേരില്‍ കുറേപ്പേരെ കബളിപ്പിക്കാന്‍ വര്‍ഗീയഭ്രാന്തന്‍മാര്‍ക്ക് കഴിഞ്ഞെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് പിന്നാലെ തന്നെ ദേവസ്വം മന്ത്രിയുടെ നിലപാട് തള്ളി മുഖ്യമന്ത്രി രംഗത്ത് വന്നു.

പത്തനംതിട്ടയില്‍ പ്രതീക്ഷിച്ച ഹിന്ദുവോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചുവെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ശബരിമല നില്‍ക്കുന്ന പത്തനംതിട്ടയിലെ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞില്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ പ്രസ്താവന പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായിട്ടുണ്ട്.