LiveTV

Live

Kerala

കടപുഴ പദ്ധതി ഉപേക്ഷിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കല്ലടയാറ്റിലെ കടപുഴയില്‍ റഗുലേറ്ററുകള്‍ നിര്‍മ്മിച്ച് പൈപ്പുകള്‍ വഴി ശാസ്താംകോട്ടയിലേക്ക് ജലമെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി

കടപുഴ പദ്ധതി ഉപേക്ഷിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ശാസ്താംകോട്ട തടാക സംരക്ഷണത്തിനായി ആരംഭിച്ച കടപുഴ പദ്ധതി ഉപേക്ഷിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കടപുഴയില്‍ നിന്നും കുടിവെള്ളമെത്തിക്കാനുള്ള ബദല്‍ പദ്ധതി പാതിവഴിയില്‍ നിലച്ചതോടെ സര്‍ക്കാറിന് കോടികളുടെ നഷ്ടമാണുണ്ടായത്. ഇതിനായി കോടികള്‍ മുടക്കി വാങ്ങിയ ഹൈ ഡെന്‍സിറ്റി പൈപ്പുകളും ശാസ്താംകോട്ട തടാകത്തിനരികില്‍ കിടന്ന് നശിക്കുകയാണ്. ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞപ്പോഴാണ് 2016ല്‍ കടപുഴ കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചത്. കല്ലടയാറ്റിലെ കടപുഴയില്‍ റഗുലേറ്ററുകള്‍ നിര്‍മ്മിച്ച് പൈപ്പുകള്‍ വഴി ശാസ്താംകോട്ടയിലേക്ക് ജലമെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി.

പക്ഷേ റഗുലേറ്ററുകള്‍ നിര്‍മ്മിക്കുന്നതിനും മുന്നേ കോടികള്‍ മുടക്കി ഇതിനായുള്ള പൈപ്പുകള്‍ ഇറക്കി. പദ്ധതി ആരംഭിക്കുന്ന കുറച്ചുഭാഗത്തു മാത്രമാണ് പൈപ്പുകള്‍ സ്ഥാപിച്ചത്. ബാക്കിയുള്ള പൈപ്പുകള്‍ ശാസ്താംകോട്ട തടാകത്തിനരികില്‍ കിടന്ന് നശിക്കുകയാണ്.കുടിവെള്ള വിതരണത്തിനായി ഞാന്‍ കടവ് 300 കോടി രൂപയുടെ പദ്ധതി ആരംഭിച്ചതോടെ കടപുഴ പദ്ധതി പൂര്‍ണമായും നിലച്ചു. ഉദ്യോഗസ്ഥരുടെ അലംഭാവവും ആസൂത്രമമില്ലായ്മയും മൂലമാണ് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായതെന്നാണ് ആരോപണം. കടപുഴ പദ്ധതി പൂര്‍ണമായും ഒഴിവാക്കാതെ പ്രാദേശിക കുടിവെള്ള പദ്ധതിയായി പുനരുജ്ജീവിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.