LiveTV

Live

Kerala

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി

വോട്ടെണ്ണല്ലിന് ശേഷം 15 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി

പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. വോട്ടെണ്ണല്ലിന് ശേഷം 15 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചില ക്രമക്കടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. രമേശ് ചെന്നിത്തല നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

തെരഞ്ഞെടുപ്പ് ജോലികളിലുണ്ടായിരുന്ന പൊലീസുകാരുടെ തപാൽ വോട്ടിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ സ്വതന്ത്ര ഏജന്‍സി അന്വോഷണിക്കണമെന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. അന്വോഷണം ഊർജിതമായ രീതിയിൽ നടക്കുന്നുണ്ടന്ന് വിലയിരുത്തിയ കോടതി കേസ് ജൂണ്‍ പത്തിലേക്ക് പരിഗണിക്കാനായി മാറ്റി. വോട്ടെണ്ണല്ലിന് ശേഷം മാത്രമേ ക്യത്യമായി പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും 15 ദിവസത്തിന് ശേഷം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊലീസിലെ ക്രമക്കേട് പൊലീസ് തന്നെ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നും സമഗ്ര അന്വഷണം വേണമെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ അന്വഷണത്തെ കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹരജിക്കാര്‍ക്ക് ഉന്നയിക്കാമെന്ന് കോടതി വ്യക്താക്കി. പോസ്റ്റല്‍ ബാലറ്റില്‍ ചില ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസില്‍ നിന്നും മൊഴിയെടുക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷനും കോടതിയെ അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ കഴിയുകയുള്ളുവെന്നും കമ്മിഷനും കോടതിയെ അറിയിച്ചു.