LiveTV

Live

Kerala

ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ഘടകമായിരുന്നെന്ന് കടകംപള്ളി

ശബരിമല വിഷയത്തിൽ സർക്കാർ തെറ്റായി ഒന്നും ചെയ്തില്ലെന്നും കടകംപള്ളി കൊച്ചിയില്‍ പറഞ്ഞു.

 ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ഘടകമായിരുന്നെന്ന് കടകംപള്ളി

തെരഞ്ഞെടുപ്പില്‍ ശബരിമല നിര്‍ണായക ഘടകമായെന്ന് സി.പി.എം, ബി.ജെ.പി നേതാക്കള്‍. ശബരിമലയുടെ പേരില്‍ കുറേപേരേ കബളിപ്പിക്കാന്‍ വര്‍ഗീയ ഭ്രാന്തന്‍മാര്‍ക്ക് കഴിഞ്ഞെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ശബരിമലയുടെ നേട്ടം ലഭിച്ചത് യു.ഡി.എഫിനാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശബരിമല വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന സൂചന നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ഘടകം തന്നെയായിരുന്നുവെന്നാണ് സി.പി.എം നേതാവിന്റെ പ്രതികരണം. പത്തനംതിട്ടയില്‍ പ്രതീക്ഷിച്ച ഹിന്ദുവോട്ടുകള്‍ യു ഡി എഫിന് ലഭിച്ചുവെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ശബരിമല സ്ത്രീ പ്രവേശന വിഷയം യു.ഡി.എഫിന് അനുകൂലമായെന്നാണ് ഇരു നേതാക്കളുടെയും പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.