LiveTV

Live

Kerala

കോഴിക്കോട് കുറുക്കന്‍റെ ആക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 20 പേര്‍ക്ക് പരിക്ക്

കുറുക്കന്‍റെ കടിയേറ്റ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട് കുറുക്കന്‍റെ ആക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 20 പേര്‍ക്ക് പരിക്ക്

കോഴിക്കോട് ഊരള്ളൂരില്‍ കുറുക്കന്‍റെ ആക്രമണം. കുറുക്കന്‍റെ കടിയേറ്റ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റതായി സംശയമുണ്ട്. കോഴിക്കോട് അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂരില്‍ രാത്രിയോടെയാണ് കുറുക്കന്‍റെ ആക്രമണം ഉണ്ടായത്.

റോഡിലൂടെ നടന്ന് പോയവരേയും കുറുക്കന്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. കൂടാതെ വീട്ടിന് പുറത്ത് നില്‍ക്കുന്നവര്‍ക്കും കടി കിട്ടി. പലരുടെയും കൈക്കും കാലിനുമാണ് കടിയേറ്റത്. ഒന്നര കിലോമീറ്റര്‍ ചുറ്റളവിലെ വിവിധ പ്രദേശത്തുള്ളവര്‍ക്കാണ് കുറുക്കന്‍റെ കടിയേറ്റത്. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെയും കുറുക്കന്‍ ആക്രമിച്ചതായി പറയുന്നു. കുറുക്കന്‍റെ ശല്യമുള്ള പ്രദേശമല്ല ഊരള്ളൂര്‍. ആദ്യമായാണ് ഇവിടെ കുറുക്കന്‍റെ ആക്രമണമുണ്ടാവുന്നത്.