LiveTV

Live

Kerala

ആന ചരിഞ്ഞു; അടക്കാൻ പണമില്ലാതെ ഉടമസ്ഥൻ

സാമ്പത്തിക പ്രയാസത്തിനിടയിലും കടുത്ത ആനപ്രേമം കൊണ്ടാണ് ഓട്ടോ ഡ്രൈവറായ ശരവണന്‍ 10 മാസം മുന്‍പ് ആനയെ സ്വന്തമാക്കിയത് 

ആന ചരിഞ്ഞു; അടക്കാൻ പണമില്ലാതെ ഉടമസ്ഥൻ

ലോണെടുത്ത് വാങ്ങിയ ആന ചരിഞ്ഞതോടെ അടക്കം ചെയ്യാൻ പോലും പണം ഇല്ലാതെ ഉടമസ്ഥൻ. പാലക്കാട് സ്വദേശി ശരവണനാണ് ആന ചരിഞ്ഞതോടെ പ്രതിസന്ധിയിലായത്. ആനപ്രേമി സംഘം സഹായത്തിനെത്തിയെങ്കിലും അടക്കം ചെയ്യാനുള്ള തുക കണ്ടെത്താനായിട്ടില്ല.

സാമ്പത്തിക പ്രയാസത്തിനിടയിലും കടുത്ത ആനപ്രേമം കൊണ്ടാണ് ഓട്ടോ ഡ്രൈവറായ ശരവണന്‍ 10 മാസം മുന്‍പ് ആനയെ സ്വന്തമാക്കിയത്. പണം വായ്പയെടുത്ത് വാങ്ങിയ പാലക്കാട് രാജേന്ദ്രന്‍ എന്ന ആന ഇന്നലെ അര്‍ദ്ധരാത്രി ചരിഞ്ഞതോടെ ശരവണന് മുന്നില്‍ എല്ലാ വഴികളും ഒന്നിച്ച് അടഞ്ഞു. ആനയെ സംസ്കരിക്കാന്‍ പോലും കയ്യില്‍ പണമില്ല.

വാളയാറിലാണ് സാധാരണ ആനകളെ സംസ്കരിക്കുന്നത്. വിറക്, ഡീസൽ, തുടങ്ങി ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ സംസ്കാരത്തിന് ചെലവ് വരും. ശരവണന് സഹായവുമായി ആനപ്രേമി സംഘം രംഗത്ത് വന്നിട്ടുണ്ടെങ്കിലും എഴുപതിനായിരം രൂപയേ സംഘത്തിനും സമാഹരിക്കാനായിട്ടുള്ളൂ. ജീവനു തുല്യം സ്നേഹിച്ചിരുന്ന രാജേന്ദ്രന്‍ വിട്ടുപോയതിന്‍റെ സങ്കടത്തിനൊപ്പം സംസ്കരിക്കാന്‍ ബാക്കി പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ കുഴയുകയാണ് ശരവണന്‍.