LiveTV

Live

Kerala

വാളയാര്‍ കേസിലെ പ്രതികള്‍ക്കായി സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഹാജരായ സംഭവം: അന്വേഷണം തുടങ്ങി

വാളയാര്‍ കേസില്‍ സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഹാജരായ വാര്‍ത്ത മീഡിയവണ്‍ ആണ് പുറത്തുവിട്ടത്.

വാളയാര്‍ കേസിലെ പ്രതികള്‍ക്കായി സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഹാജരായ സംഭവം: അന്വേഷണം തുടങ്ങി

വാളയാര്‍ കേസിലെ പ്രതികള്‍ക്കായി പാലക്കാട് സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഹാജരായ സംഭവത്തില്‍ സാമൂഹ്യനീതി വകുപ്പ് അന്വേഷണം ആരംഭിച്ചു. സി.ഡബ്ല്യു.സി ചെയര്‍മാന്‍ അടക്കമുള്ളവരുടെ മൊഴി എടുത്തു. വാളയാര്‍ കേസില്‍ സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഹാജരായ വാര്‍ത്ത മീഡിയവണ്‍ ആണ് പുറത്തുവിട്ടത്.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് നേരിട്ടെത്തിയാണ് സി.ഡബ്ല്യു.സി ചെയര്‍മാന്‍ എന്‍.രാജേഷ്, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് ജലജ, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം 6 പേരുടെ മൊഴി രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുക.

വാളയാര്‍ കേസില്‍ സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഹാജരായ വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വകുപ്പ് മന്ത്രി കെ.കെ ശൈലജ അന്വേഷണം പ്രഖ്യാപിച്ചത്. ജൂനിയറിന് വക്കാലത്ത് കൈമാറിയ ശേഷവും സി.ഡബ്ല്യു.സി ചെയര്‍മാനായ എന്‍.രാജേഷ് പ്രതിയായ പ്രദീപ്കുമാറിന് വേണ്ടി കോടതിയില്‍ ഹാജരായ സംഭവം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് മറ്റൊരു അഭിഭാഷകന് വക്കാലത്ത് കൈമാറുകയായിരുന്നു.