LiveTV

Live

Kerala

പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളുള്‍പ്പടെയുള്ള തൊണ്ടിമുതലുകള്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു

പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

പെരിയ ഇരട്ട കൊലക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു . തൊള്ളായിരത്തിലധികം പേജുള്ള കുറ്റപത്രമാണ് ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചത് . പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളുള്‍പ്പടെയുള്ള തൊണ്ടിമുതലുകള്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും, കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ 900 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചത് .കേസിൽ 229 സാക്ഷികളെയും 105 തൊണ്ടിമുതലുകളും ,50 ഓളം രേഖകളും 12 വാഹനങ്ങളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. രാഷ്ട്രീയക്കാരുൾപ്പെട്ട കൊലപാതകത്തിൽ വ്യക്തി വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറയുന്നു .

ഫെബ്രുവരി 19ന് അറസ്റ്റിലായ ഒന്നാം പ്രതി പീതാംബരന്റെ 90 ദിവസം റിമാന്‍ഡ് കാലാവധി ഇന്ന് പൂര്‍ത്തിയാകുന്നതോടെയാണ് അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത് . ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട പങ്കെടുത്തവരാണെന്നു അന്വേഷണ സംഘത്തലവൻ പറഞ്ഞു.

9 മുതല്‍ 11 വരെയുള്ള പ്രതികള്‍ ഇവര്‍ക്ക് കൊലപാതകത്തിന് സഹായങ്ങള്‍ ചെയ്തവരാണ് ,സി.പി.എം ഉദുമ ഏരിയ സെക്രട്ടറിയുൾപ്പടെ പ്രതികളെ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും സഹായിച്ചവരെന്ന് കണ്ടെത്തിയ 12 മുതല്‍ 14 വരെയുള്ള പ്രതികള്‍ക്ക് നേരത്തെ ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.