LiveTV

Live

Kerala

കോടതി ഉത്തരവിനെ സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി ചാരായ തൊഴിലാളികള്‍

ബിവറേജസ് കോര്‍പ്പറേഷനില്‍ താത്കാലിക നിയമനം നടത്തുന്ന സര്‍ക്കാര്‍ ചാരായ തൊഴിലാളികളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും തൊഴിലാളികള്‍ പറയുന്നു.

 കോടതി ഉത്തരവിനെ സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി ചാരായ തൊഴിലാളികള്‍

അനുകൂല കോടതി ഉത്തരവുകളുണ്ടായിട്ടും ചാരായ തൊഴിലാളികളുടെ പുനരധിവാസം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി തൊഴിലാളികള്‍ . ബിവറേജസ് കോര്‍പ്പറേഷനില്‍ താത്കാലിക നിയമനം നടത്തുന്ന സര്‍ക്കാര്‍ ചാരായ തൊഴിലാളികളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും തൊഴിലാളികള്‍ പറയുന്നു. നിയമ നടപടികള്‍ക്കൊപ്പം പ്രക്ഷോഭ പരിപാടികളും തുടരാനാണ് സി.പി.ഐ അനുകൂല സംഘടനായ മദ്യ വ്യവസായി തൊഴിലാളി പുനരധിവാസ യൂണിനയന്റെ തീരുമാനം.

ചാരായ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് 13000 ലധികം തൊഴിലാളികള്‍ക്ക് 30000 രുപയുടെ ധനസഹായം പ്രഖ്യാപിക്കുകയല്ലാതെ തൊഴില്‍ നഷ്ടം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ നാളിതുവരെയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ 22 വര്‍ഷങ്ങള്‍ക്കിടയില്‍ പല ഘട്ടങ്ങളിലായി തൊഴിലാളികള്‍ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവുകള്‍ നേടിയെടുക്കുകയും ചെയ്തു. ഇതുവരെയുള്ള കോടതി വിധികളും ഉത്തരവകളും നടപ്പാക്കാതെ സര്‍ക്കാര്‍ സ്‌റ്റേ വാങ്ങിയിരുന്നെങ്കിലും കഴിഞ്ഞ മാസം 30ന് വന്ന ഉത്തരവിലും ചാരായ തൊഴിലാളികള്‍ക്ക് ബിവറേജ് കോര്‍പ്പറേഷനില്‍ നിയമനം നല്‍കണമെന്നാണ് സുപ്രീകോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിരിക്കുന്നത്.

1996ല്‍ ചാരായ നിരോധനം ഏര്‍പ്പെടുത്തിയത് മുതല്‍ സി.പി.എമ്മും സി.പി.ഐയും തൊഴിലാളികളെ സംഘടിപ്പിച്ച് സമരങ്ങള്‍ സംഘടിപ്പിക്കുകയും നിയമ പോരാട്ടങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ കോടതി ഉത്തരവുകള്‍ നടപ്പിലാക്കാത്ത സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കാനാണ് സി.പി.ഐ അനുകൂല സംഘടനായ മദ്യ വ്യവസായി തൊഴിലാളി പുനരധിവാസ യൂണിനയന്റെ തീരുമാനം.