LiveTV

Live

Kerala

കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം; രണ്ടാംഘട്ട ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ ആരംഭിച്ചു, പാ‍ര്‍ട്ടി പിളരുമെന്ന ആശങ്ക

എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്‍കാന്‍ ഇരുകൂട്ടരും തയ്യാറാകാത്തതാണ് പ്രശ്നം വഷളാക്കിയത്. 

കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം; രണ്ടാംഘട്ട ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ ആരംഭിച്ചു, പാ‍ര്‍ട്ടി പിളരുമെന്ന ആശങ്ക

ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കേ കേരള കോണ്‍ഗ്രസില്‍ രണ്ടാംഘട്ട ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ സജീവം. മാണി - ജോസഫ് വിഭാഗങ്ങള്‍ നിലപാട് കടുപ്പിച്ചതോടെയാണ് സി.എഫ് തോമസ്, ജോയ് എബ്രഹാം എന്നിവര്‍ സമവായ നീക്കം ഊര്‍ജിതമാക്കിയത് . പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്നും നേതാക്കള്‍ക്ക് ആശങ്കയുണ്ട്.

ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ സി.എഫ് തോമസും ജോയ് എബ്രഹാമും ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്‍കാന്‍ ഇരുകൂട്ടരും തയ്യാറാകാത്തതാണ് പ്രശ്നം വഷളാക്കിയത്. ഒരു ഘട്ടത്തില്‍ സി.എഫ് തോമസിനെ ചെയര്‍മാനാക്കാന്‍ പി.ജെ ജോസഫ് സമ്മതിച്ചുവെങ്കിലും മാണി വിഭാഗം ഇതിന് തയ്യാറായില്ല. ഇതാണ് ആദ്യ ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെടാന്‍ കാരണം.

സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യം മാണി വിഭാഗം ശക്തമാക്കിയതോടെ പാര്‍ട്ടി പിളരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഈ സാഹചര്യത്തില്‍ ഏത് വിധേനയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ നടത്തുന്നത്. ഇരു വിഭാഗവുമായി ഇവര്‍ ആശയ വിനിമയം നടത്തി കഴിഞ്ഞു. എന്നാല്‍ അണികള്‍ വിട്ട് വീഴ്ചയ്ക്കില്ലാത്തതാണ് പ്രശ്നം വഷളാക്കുന്നത്.

സംസ്ഥാന സമിതിയില്‍ കരുത്ത് തെളിയിച്ച് ജോസ് കെ മാണിയെ ചെയര്‍മാനാക്കാണ് മാണി വിഭാഗത്തിന്റെ ശ്രമം. എന്നാല്‍ നിലവില്‍ ചെയര്‍മാന്റെ താല്കാലിക ചുമതല ജോസഫിനായതിനാല്‍ ചില അട്ടിമറികള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ട്ടി പിളരുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ സംസ്ഥാന സമിതി വിളിപ്പിക്കാതെ പ്രശ്നം പരിഹരിക്കാനാണ് നീക്കം നടക്കുന്നത്.