LiveTV

Live

Kerala

മോദിയുടെ ധ്യാനത്തെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി

‘ഏതൊരു വിഡ്ഢിയാണോ കൈകാലുകൾ മുതലായ കർമ്മേന്ദ്രിയങ്ങളെ അടക്കിവെച്ച് മനസ്സിൽ ഇന്ദിയ വിഷയങ്ങളെ സ്മരിച്ചുകൊണ്ടിരിക്കുന്നത് അയാൾ മിഥ്യാചാരൻ (കാപട്യക്കാരൻ )‘

മോദിയുടെ ധ്യാനത്തെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനത്തെ ഫേസ്‌ബുക്ക്‌ പോസ്‌റ്റുകളിലൂടെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി. ഭഗവത്‌ഗീതയിലെ രണ്ട്‌ ശ്ലോകങ്ങള്‍ ഉദ്ധരിച്ചാണ്‌ സന്ദീപാനന്ദഗിരിയുടെ പോസ്‌റ്റുകള്‍.

ആദ്യ ശ്ലോകം - യോഗി ഏകാന്തമായ ആളൊഴിഞ്ഞ ഒരിടത്തിരുന്ന് കാമക്രോധമദമോഹങ്ങളെ ജയിച്ച് ധനംമുതലായവ കൈവശം സൂക്ഷിക്കാതെ എപ്പോഴും സത്യത്തെ ധ്യാനിച്ചുകൊണ്ടിരിക്കുക. (ഭഗവത്ഗീത)

യോഗീ യുഞ്ജീത സതതം ആത്മാനം രഹസി സ്ഥിത:

ഏകാകീ യതചിത്താത്മാ നിരാശീരപരിഗ്രഹ:

രണ്ടാം ശ്ലോകം - ‘ഏതൊരു വിഡ്ഢിയാണോ കൈകാലുകൾ മുതലായ കർമ്മേന്ദ്രിയങ്ങളെ അടക്കിവെച്ച് മനസ്സിൽ ഇന്ദിയ വിഷയങ്ങളെ സ്മരിച്ചുകൊണ്ടിരിക്കുന്നത് അയാൾ മിഥ്യാചാരൻ (കാപട്യക്കാരൻ )എന്നറിയപ്പെടുന്നു.’- ഗീത കർമ്മയോഗം

“കർമ്മേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ സ്മരൻ

ഇന്ദ്രിയാർത്ഥാൻ വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ