LiveTV

Live

Kerala

പഠന സമയം കളയുന്ന സംവിധാനം; സാക്നെതിരെ അധ്യാപകർ 

കോളേജുകളെയും സർവകലാശാലകളെയും വിലയിരുത്തി അക്രഡറ്റിഷേൻ നൽകുന്ന ദേശീയ തലത്തിലെ നാക് മാതൃകയിൽ സംസ്ഥാനത്ത് തുടങ്ങുന്ന സാക്നെതിരെ യു.ഡി.എഫ് അനുകൂല സംഘടനകൾ.

പഠന സമയം കളയുന്ന സംവിധാനം; സാക്നെതിരെ അധ്യാപകർ 

കോളേജുകളെയും സർവകലാശാലകളെയും വിലയിരുത്തി അക്രഡറ്റിഷേൻ നൽകുന്ന ദേശീയ തലത്തിലെ നാക് മാതൃകയിൽ സംസ്ഥാനത്ത് തുടങ്ങുന്ന സാക്നെതിരെ യു.ഡി.എഫ് അനുകൂല സംഘടനകൾ. ഇത്രയും അളവെടുപ്പ് താങ്ങാനാവില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കേണ്ടത് അക്കാദമിക പ്രവർത്തനങ്ങളാണെന്നും വിലയിരുത്തലല്ലെന്നുമാണ് ഇവരുടെ നിലപാട്.

കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷനാണ് സാക്നെ എതിർത്ത് രംഗത്ത് വരുന്നത്. മന്ത്രി പറയുന്നതു പോലെയല്ല കാര്യങ്ങളെന്നാണ് കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നിലപാട്.

സംസ്ഥാനത്ത് നിലവാരമളക്കുന്ന സംവിധാനം തുടങ്ങുന്ന സർക്കാർ അന്താരാഷ്ട്ര സംവിധാനങ്ങളെക്കുറിച്ച് മിണ്ടുന്നില്ലെന്നും ഇവർ വിമർശിക്കുന്നു. ഗവേഷണ താൽപര്യങ്ങൾക്ക് പ്രാമുഖ്യം നൽകി സർവകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കണമെന്നും യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനകൾ പറയുന്നു.