LiveTV

Live

Kerala

റീപോളിങുള്ള ഒരു ബൂത്തിലും ഇന്ന് കള്ളവോട്ട് നടക്കില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍  

പുതിയങ്ങാടിയില്‍ കള്ളവോട്ട് നടന്നുവെന്ന പരാതി മുസ്‌ലിം സമുദായത്തെ അപമാനിക്കാനാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ മീഡിയവണിനോട് പറഞ്ഞു.

റീപോളിങുള്ള ഒരു ബൂത്തിലും ഇന്ന് കള്ളവോട്ട് നടക്കില്ലെന്ന്  രാജ്മോഹന്‍ ഉണ്ണിത്താന്‍   

റീപോളിങുള്ള ഒരു ബൂത്തിലും ഇന്ന് കള്ളവോട്ട് നടക്കില്ലെന്ന് കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. പുതിയങ്ങാടിയില്‍ കള്ളവോട്ട് നടന്നുവെന്ന പരാതി മുസ്‌ലിം സമുദായത്തെ അപമാനിക്കാനാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ മീഡിയവണിനോട് പറഞ്ഞു.

അതേസമയം ജനവിധി അനുകൂലമാകുമെന്ന് കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്‍ . എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം വര്‍ധിക്കുമെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു. കള്ളവോട്ട് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഏഴുബൂത്തുകളിലാണ് ഇന്ന് റീപോളിങ് നടക്കുന്നത്.