LiveTV

Live

Kerala

യു.ഡി.എഫ് റീ പോളിങ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ സുധാകരന്‍; കനത്ത പോളിങ് തുടരുന്നു

സുധാകരന്റെ നിലപാട് ബാലിശമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതി

യു.ഡി.എഫ് റീ പോളിങ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ സുധാകരന്‍; കനത്ത പോളിങ് തുടരുന്നു

കണ്ണൂര്‍, കാസര്‍കോട് ലോക്സഭാ മണ്ഡലങ്ങളില്‍ റീ പോളിങ് നടക്കുന്ന ഏഴ് ബൂത്തുകളിലും കനത്ത പോളിങ്. കണ്ണൂര്‍ ജില്ലയിലെ ബൂത്തുകളില്‍ മാത്രം ഇതുവരെ 60 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. കളളവോട്ടിന്റെ പേരില്‍ യു.ഡി.എഫ് റീ പോളിങ് ആവശ്യപ്പെട്ടിട്ടില്ലന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ പറഞ്ഞു.

കനത്ത സുരക്ഷയാണ് വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് സുധാകരന്റെ നിലപാട് ബാലിശമാണെന്നായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയുടെ പ്രതികരണം.