LiveTV

Live

Kerala

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൌണ്ടറുകളാണുള്ളത്. രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൌണ്ടറുകളാണുള്ളത്. രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

തപാല്‍ വോട്ടുകള്‍ എണ്ണുന്നതോടെയായിരിക്കും സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ആരംഭിക്കുക. വിവിധ സ്ഥലങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 14 കൌണ്ടിംഗ് ടേബിളുകളാണ് ഒരുക്കിയിട്ടുള്ളത്. ഇവയ്ക്ക് പുറമെ നാല് ടേബിളുകളിലായിരിക്കും തപാല്‍ വോട്ടെണ്ണുക. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ സ്ഥാനാര്‍ഥികള്‍ , ഇലക്ഷന്‍ ഏജന്റ് , കൌണ്ടിംഗ് ഏജന്റ് എന്നിവര്‍ക്കായിരിക്കും വോട്ടെണ്ണുന്ന ഹാളിലേക്ക് പ്രവേശനം. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ അറിയിച്ചു.

ഏകദേശം നാലു മണിക്കൂർ കൊണ്ട് വോട്ടിങ് മെഷീനുകളിലെ വോട്ട് എണ്ണിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷമായിരിക്കും വിവിപാറ്റ് എണ്ണുക. ഒരു നിയമസഭമണ്ഡലത്തിലെ അഞ്ച് വിവിപാറ്റുകളായിരിക്കും എണ്ണുന്നത്.