LiveTV

Live

Kerala

കണ്ണൂരിലും കാസര്‍കോടും റീപോളിങ് പുരോഗമിക്കുന്നു; ഉച്ചവരെ 45 ശതമാനത്തിലധികം പോളിങ് 

റീ പോളിങ് നടക്കുന്ന ഏഴ് ബൂത്തുകളിലും രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ഉച്ചവരെ ഇവിടങ്ങളില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്

കണ്ണൂരിലും കാസര്‍കോടും റീപോളിങ് പുരോഗമിക്കുന്നു; ഉച്ചവരെ 45 ശതമാനത്തിലധികം പോളിങ് 

കണ്ണൂര്‍, കാസര്‍കോട് ലോക്സഭാ മണ്ഡലങ്ങളില്‍ റീ പോളിങ് നടക്കുന്ന ഏഴ് ബൂത്തുകളിലും കനത്ത പോളിങ്. ഉച്ചവരെ 45 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. കളളവോട്ടിന്റെ പേരില്‍ യു.ഡി.എഫ്, റീ പോളിങ് ആവശ്യപ്പെട്ടിട്ടില്ലന്ന് കെ.സുധാകരന്‍ പറഞ്ഞു. സുധാകരന്റെ നിലപാട് ബാലിശമാണെന്നായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയുടെ പ്രതികരണം.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ 69,70 ബൂത്തുകള്‍, പിലാത്തറ യു.പി സ്കൂളിലെ 19ാം നമ്പര്‍ ബൂത്ത്, തൃക്കരിപ്പൂര്‍ കൂളിയാട് ഹൈസ്കൂളിലെ 48 നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലും കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂള്‍ 166 നമ്പര്‍ ബൂത്ത്, കുന്നിരിക്ക യു.പി സ്കൂളിലെ 52,53 നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലുമാണ് ഇന്ന് റീ പോളിങ് നടക്കുന്നത്.

റീ പോളിങ് നടക്കുന്ന ഏഴ് ബൂത്തുകളിലും രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ഉച്ചവരെ ഇവിടങ്ങളില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. കളളവോട്ടിന്റെ പേരില്‍ യു.ഡി.എഫ് റീ പോളിങ്ങ് ആവശ്യപ്പെട്ടിട്ടില്ലന്നും കളളവോട്ട് ചെയ്തവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്നതായിരുന്നു ആവശ്യമെന്നും കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ പറഞ്ഞു.