LiveTV

Live

Kerala

കല്ലട കേസില്‍ അട്ടിമറിനീക്കം; തിരിച്ചറിയല്‍ പരേഡിന് മുമ്പ് പ്രതിക്ക്‌ ജാമ്യം 

കല്ലട ബസ്സിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച കേസില്‍ തിരിച്ചറിയല്‍ പരേഡിന് മുമ്പ് പ്രതിക്ക് ജാമ്യം.

കല്ലട കേസില്‍ അട്ടിമറിനീക്കം; തിരിച്ചറിയല്‍ പരേഡിന് മുമ്പ് പ്രതിക്ക്‌ ജാമ്യം 

കല്ലട ബസ്സിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച കേസില്‍ തിരിച്ചറിയല്‍ പരേഡിന് മുമ്പ് പ്രതിക്ക് ജാമ്യം. തിരിച്ചറിയല്‍ പരേഡ് നാളെ നടക്കാനിരിക്കെ മൂന്നാം പ്രതി ജിതിനാണ് ജാമ്യം ലഭിച്ചത്. ജാമ്യം നല്‍കിയതിനെതിരെ തൃക്കാക്കര എ.സി.പി ഹൈക്കോടതിയില്‍ ഹരജി നല്‍കി.

സുരേഷ് കല്ലട ബസില്‍ യാത്ര ചെയ്തവരെ ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തിലാണ് ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നത്. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അക്രമികള്‍ക്കെതിരെ കേസ് എടുത്തത്. എന്നാല്‍ കേസിന്റെ ഭാഗമായ തെളിവെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് കേസില്‍ അട്ടിമറിനീക്കം സംശയിക്കുന്ന വിവരം പുറത്തുവന്നത്.

കേസില്‍ തിരിച്ചറിയല്‍ പരേഡ് നടക്കാനുണ്ടെന്ന വിവരം പ്രോസിക്യൂഷന്‍ കോടതിയില്‍ മറച്ചുവെച്ചതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്.

കല്ലട ബസ്സിലെ ആക്രമണക്കേസില്‍ മൊത്തം 7 പ്രതികളാണ് എറണാകുളം ജില്ലാ ജയിലില്‍ കഴിയുന്നത്. കേസില്‍ നാളെ തിരിച്ചറിയില്‍ പരേഡ് നടക്കാനിരിക്കെയാണ് മൂന്നാം പ്രതി ജാമ്യമെടുത്തത്. മറ്റ് പ്രതികളും സമാന രീതിയില്‍ തിരിച്ചറിയല്‍ പരേഡിന് മുന്‍പ് ജാമ്യമെടുക്കാനുളള ശ്രമം നടത്തുന്നുണ്ട്.