LiveTV

Live

Kerala

തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം പ്രവർത്തിക്കുന്നത് നഗരസഭയുടെ അനുമതിയില്ലാതെ

നഗരസഭാ അധികൃതർ ചൂരക്കാട്ട് പ്രവർത്തിക്കുന്ന സാധനാ ശക്തികേന്ദ്രത്തിൽ ഇന്നലെ വൈകിട്ട് പരിശോധന നടത്തി.

തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം പ്രവർത്തിക്കുന്നത് നഗരസഭയുടെ അനുമതിയില്ലാതെ

തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം പ്രവർത്തിക്കുന്നത് നഗരസഭയുടെ അനുമതിയില്ലാതെ. നഗരസഭാ അധികൃതർ ചൂരക്കാട്ട് പ്രവർത്തിക്കുന്ന സാധനാ ശക്തികേന്ദ്രത്തിൽ ഇന്നലെ വൈകിട്ട് പരിശോധന നടത്തി.

നഗരസഭാ അധ്യക്ഷ ചന്ദ്രിക ദേവിയും മുനിസിപ്പൽ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവരടങ്ങിയ സംഘമാണ് സാധനാ ശക്തി കേന്ദ്രത്തിൽ പരിശോധന നടത്തിയത്. പരിശോധന സമയത്ത് 20 ഓളം പേർ കേന്ദ്രത്തിലുണ്ടായിരുന്നു. കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്നാണ് പെൺകുട്ടികൾ എത്തുന്നത്. 40 ഓളം പേർക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. യോഗ സെന്ററിനെതിരെ ഡി.വൈ.എഫ്.ഐ നൽകിയ പരാതിയെ തുടർന്നാണ് നഗരസഭാ അധികൃതർ പരിശോധനക്കെത്തിയത്.സ്ഥാപനത്തിന്റെ നടത്തിപ്പിനെതിരെ കൂടുതൽ നടപടിക്കൊരുങ്ങുകയാണ് നഗരസഭാ അധികൃതർ. രാത്രി കാലങ്ങളിൽ കേന്ദ്രത്തിലേക്ക് വാഹനങ്ങൾ വന്ന് പോകുന്നതായി നാട്ടുകാരും അധികൃതരെ അറിയിച്ചു .കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.