LiveTV

Live

Kerala

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലമറിയാന്‍ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലമറിയാന്‍ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം പതിവിലും വൈകും. ഇ.വി.എമ്മിലെ വോട്ടുകള്‍ക്ക് പുറമെ വിവിപാറ്റുകള്‍ voter verified paper audit trail (VV PAT) കൂടി എണ്ണുന്നതാണ് കാരണം. അന്തിമഫലം പുറത്തുവരാന്‍ 9 മണിക്കൂര്‍ വരെ സമയം എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

ഒരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വി.വിപാറ്റുകളാണ് എണ്ണുന്നത്. ഏതെല്ലാം ബൂത്തുകളിലെ വിവിപാറ്റുകള്‍ എണ്ണണമെന്നത് നറുക്കിട്ടു തീരുമാനിക്കും. രാവിലെ എട്ട് മണിമുതല്‍ വോട്ട് എണ്ണല്‍ ആരംഭിക്കും. വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം വി.വി.പാറ്റ് എണ്ണം. ഇതിന് ശേഷമായിരിക്കും അന്തിമഫലം പ്രഖ്യാപിക്കുക.

വിവപാറ്റുകള്‍ എണ്ണുന്നതിനായി എല്ലാ കൗണ്ടിംഗ് ബൂത്തുകളിലും പ്രത്യേകം വിവിപാറ്റ് കൗണ്ടിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടിംഗ് മെഷീനിലെ റിസള്‍ട്ടും വിവിപാറ്റ് പേപ്പര്‍ സ്ലിപ്പ് എണ്ണവും തമ്മില്‍ വ്യത്യാസം ഉണ്ടെങ്കില്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പ് എണ്ണമായിരിക്കും അന്തിമമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.