LiveTV

Live

Kerala

കർദ്ദിനാളിനെതിരായ വ്യാജരേഖ കേസ്; ഒരാൾ കസ്റ്റഡിയിൽ

ആദിത്യ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കർദ്ദിനാളിനെതിരായ വ്യാജരേഖ കേസ്; ഒരാൾ കസ്റ്റഡിയിൽ

സീറോ മലബാർ സഭ വ്യാജരേഖ കേസിൽ വ്യാജരേഖ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തു എന്നു സംശയിക്കുന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ. ആദിത്യ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് .കേസിൽ മുരിങ്ങൂർ ഇടവക വികാരി ടോണി കല്ലൂക്കാരനെ ചോദ്യം ചെയ്ത് വിട്ടയച്ചു.

ആദിത്യ എന്നയാളാണ് തനിക്ക് രേഖ അയച്ചു തന്നതെന്ന് സഭാ വക്താവ് പോൾ തേലക്കാട്ട് പൊലീസിന് നേരത്തേ മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആദിത്യനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ആണ് ആദ്യമായി വ്യാജരേഖ നെറ്റിൽ അപ്‌ലോഡ് ചെയ്തത്. കൊച്ചിയിലെ വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായ ആദിത്യ സ്ഥാപനത്തിലെ കമ്പ്യൂട്ടറിൽ നിന്നാണ് രേഖ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തത് എന്ന് സംശയിക്കുന്നു. കസ്റ്റഡിയിലെടുത്ത ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കേസിൽ മുരിങ്ങൂർ ഇടവക വികാരി ടോണി കല്ലൂക്കാരനെ പൊലീസ് ചോദ്യം ചെയത് വിട്ടയച്ചു. വൈദികനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആലുവ ഡി.വൈ.എസ്.പി ഓഫീസിന് മുന്നിൽ ഏതാനും വൈദികരും വിശ്വാസികളും പ്രതിഷേധിച്ചു. ഇതിന് ശേഷമാണ് വൈദികനെ വിട്ടയച്ചത്.