LiveTV

Live

Kerala

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിലൂടെ പിഴയായി ഈടാക്കിയത് 1 കോടി 52 ലക്ഷം രൂപ

4651 അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ നടപടിയെടുത്തു.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിലൂടെ പിഴയായി ഈടാക്കിയത് 1 കോടി 52 ലക്ഷം രൂപ

അന്തര്‍ സംസ്ഥാന ബസുകളുടെ ചട്ടലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിലൂടെ പിഴയായി ഈടാക്കിയത് 1 കോടി 52 ലക്ഷം രൂപ . 4651 അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ നടപടിയെടുത്തു.271 ബുക്കിങ് ഓഫീസുകളള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിക്കില്ലെന്ന് ബസ് ഉടമകള്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്ക് രേഖാമൂലം ഉറപ്പ് നല്‍കി .

കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 24 നാണ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന് മോട്ടോര്‍ വാഹന വകുപ്പ് തുടക്കം കുറിച്ചത്. ഒരു മാസത്തോട് അടുക്കുമ്പോള്‍ ഒരു കോടി അന്‍പത്തിരണ്ട് ലക്ഷം രൂപ വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി. 4652 അന്തര്‍ സംസ്ഥാന ബസുകളാണ് ഇതുവരെ പിടിയിലായത്. 271 ബുക്കിംഗ് ഓഫീസുകള്‍ക്ക് നോട്ടീസ് നല്‍കി. ചരക്ക് കടത്തിയതിന് 43 ബസുകള്‍ക്കെതിരെ നടപടി എടുത്തു. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ബുക്കിംഗ് ഓഫീസുകള്‍ക്കെതിരെ നിയമോപദേശം ലഭിച്ച ശേഷം നടപടി സ്വീകരിക്കും.

അതേസമയം ബസ് ഉടമകളുടെ സംഘടനാ നേതാക്കള്‍ ഗതാഗത വകുപ്പ് സെക്രട്ടറിയെ കണ്ട് രേഖാ മൂലമുള്ള ഉറപ്പ് കൈമാറി. ചട്ടലംഘനം നടത്തില്ലെന്നും ഗതാഗത വകുപ്പ് പറയുന്ന ഏത് നിര്‍ദ്ദേശവും പാലിക്കാമെന്നുമാണ് ഉറപ്പ് കൊടിത്തിരിക്കുന്നത്. ബുക്കിംഗ് ഓഫീസുകള്‍ അംഗീകൃതമാക്കാന്‍ സമയം നീട്ടി നല്‍കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.