LiveTV

Live

Kerala

മാവോവാദി നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകൾ ആമി വിവാഹിതയായി

മാവോവാദി നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകൾ ആമി വിവാഹിതയായി

മാവോവാദി നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകൾ ആമി വിവാഹിതയായി. കൊൽക്കത്ത സ്വദേശി ഓർക്കോദീപിനെയാണ് ആമി വിവാഹം കഴിച്ചത്. എം.ബി.ബി.എസ് വിദ്യാർഥിയാണ് ഓർക്കൂദീപ്. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിനിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. രൂപേഷ്, ഷൈന, ഇരുവരുടെയും ബന്ധുക്കൾ, ഓർക്കോ ദീപിന്റെ മാതാപിതാക്കൾ എന്നിവരുൾപ്പെടെ ഇരുപതിൽ താഴെ പേർ മാത്രമാണ് വിവാഹ ചടങ്ങിനെത്തിയത്. മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം നവ ദമ്പതികൾക്ക് ആശംസ നേരാനെത്തിയിരുന്നു. രജിസ്ട്രാർ ഷൈനയുടെ വലപ്പാട്ടെ വീട്ടിലെത്തിയാണ് വിവാഹം രജിസ്റ്റർ ചെയ്തത്. വിവാഹത്തിൽ പങ്കെടുക്കാൻ രൂപേഷിന് രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ച് വരെയാണ് കോടതി അനുമതി നൽകിയത്. കനത്ത സുരക്ഷയിലാണ് രൂപേഷിനെ എത്തിച്ചത്.