LiveTV

Live

Kerala

കേരള സർവകലാശാല ഭരണകാര്യങ്ങളെ വിമർശിക്കുന്ന അധ്യാപകർക്കെതിരെ നടപടിയെടുക്കുന്നതായി ആക്ഷേപം

യു.ഡി.എഫ് അനുകൂല അധ്യാപകർക്കെതിരെയാണ് നടപടിയെടുക്കൽ.

 കേരള സർവകലാശാല ഭരണകാര്യങ്ങളെ വിമർശിക്കുന്ന അധ്യാപകർക്കെതിരെ നടപടിയെടുക്കുന്നതായി ആക്ഷേപം

കേരള സർവകലാശാലയുടെ ഭരണകാര്യങ്ങളെ വിമർശിക്കുന്ന കാമ്പസിലെ അധ്യാപകർക്കെതിരെ നടപടിയെടുക്കുന്നതായി ആക്ഷേപം. യു.ഡി.എഫ് അനുകൂല അധ്യാപകർക്കെതിരെയാണ് നടപടിയെടുക്കൽ. ഇടത് അനുകൂല സിൻഡിക്കേറ്റിന്റെ പിന്തുണയിലാണിതെന്നാണ് ആക്ഷേപം.

സർവകലാശാലയുടെ ഭൂമി ചലച്ചിത്രമേളക്ക് നൽകാൻ തീരുമാനിച്ചപ്പോൾ അതിനെ എതിർത്തു. സാലറി ചലഞ്ച് സമയത്ത് വിസമ്മത പത്രം ഒഴിവാക്കി 15 ഗഡുവാക്കി നൽകാമെന്ന തീരുമാനമെടുത്തു. എന്നാൽ വിസമ്മത പത്രം നിർബന്ധമാക്കി സർവകലാശാല ഉത്തരവിറക്കി. ഇതിനെതിരെ വിയോജിക്കാനുള്ള അവകാശമുണ്ടെന്ന പുസ്തകമിറക്കി പ്രതിഷേധിച്ചു. ഇതിനെതിരെയുള്ള പ്രതികാര നടപടികൾ ഇപ്പോഴും തുടരുകയാണ്.

പ്രശ്നത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉന്നയിച്ചിട്ടും രക്ഷയില്ലെന്നാണ് അധ്യാപകർ പറയുന്നത്. നടപടികൾ തുടരുമ്പോഴും പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് കേരള യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷന്റെ തീരുമാനം.