LiveTV

Live

Kerala

ശാന്തിവനത്തിലെ കെ.എസ്.ഇ.ബിയുടെ നിർമ്മാണ പ്രവൃത്തികളോട് വിയോജിപ്പുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് തുറന്ന സംവാദം ഉണ്ടായില്ലെന്നാണ് വിമർശനം. 

ശാന്തിവനത്തിലെ കെ.എസ്.ഇ.ബിയുടെ നിർമ്മാണ പ്രവൃത്തികളോട് വിയോജിപ്പുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

ശാന്തിവനത്തിലൂടെ കെ.എസ്.ഇ.ബി നടത്തുന്ന നിർമ്മാണ പ്രവൃത്തികളോട് വിയോജിപ്പ് പ്രകടിപ്പിച്ച് സംസ്ഥാന ശാസ്ത്ര സാഹിത്യ പരിഷത്ത്. നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് തുറന്ന സംവാദം ഉണ്ടായില്ലെന്നാണ് വിമർശനം. സുതാര്യമായ ചർച്ചകളും സംവാദങ്ങളും ഉണ്ടായിരുന്നുവെങ്കിൽ പ്രശ്നം പരിഹരിക്കാമായിരുന്നുവെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരൻ പറഞ്ഞു.

ഏത് പദ്ധതിയും നടപ്പിലാക്കുമ്പോൾ ജനങ്ങളുമായി സർക്കാരും വകുപ്പുകും നേരിട്ട് സംസാരിക്കണമെന്നുള്ള നിലപാടാണ് ശാസ്ത്ര സാഹിത്യ പരിഷത്തിനുള്ളതെന്നും അത്തരമൊരു ചർച്ച ശാന്തി വനത്തിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായില്ലെന്നും ടി.ഗംഗാധരൻ പറഞ്ഞു. എല്ലാ പദ്ധതികളെ കുറിച്ചുമുള്ള വിവരങ്ങൾ ജനങ്ങളെ അറിയിക്കണമെന്നും അങ്ങനെയുള്ള ആത്മാർത്ഥ ശ്രമം ഉണ്ടായാൽ പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിലുള്ള സംഘർഷങ്ങൾ ഉണ്ടാവില്ലെന്നും ഗംഗാധരൻ പറഞ്ഞു.